പ്രതീകാത്മക ചിത്രം

പകര്‍ച്ചപ്പനിയുടെ പിടിയിലമര്‍ന്ന് കേരളം. സംസ്ഥാനത്ത് 20 ദിവസത്തിനിടെ വിവിധ പകർച്ചവ്യാധികൾ  ബാധിച്ച്  67 പേരാണ് മരിച്ചത്. എലിപ്പനിയാണ് 13 ജീവനെടുത്തത്. ഇൻഫ്ളുവൻസയും 13 ജീവൻ കവർന്നു. ഡെങ്കിപ്പനി ബാധിച്ചാണ് 1 1 പേർ മരിച്ചത്. 5500 പേർക്കാണ് ഡങ്കിപ്പനി ബാധിച്ചത് . 133 പേർക്ക് ഷിഗെല്ല ബാധിച്ചപ്പോൾ 5 കുട്ടികൾ മരിച്ചു. രണ്ടു ലക്ഷത്തി പത്തൊമ്പതിനായിരം പേരാണ് പനിക്ക് ചികിത്സ തേടിയത്. പകർച്ചപ്പനി പ്രതിരോധത്തിന് നിയോഗിച്ച ഹൈപവർ കമ്മിറ്റി ഉടൻ ശുപാർശകൾ കൈമാറും. 

ഡെങ്കിപ്പനിക്കെതിരെ കൂട്ടായ പ്രതിരോധം ഒരുക്കാൻ സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ . വീടുകളും പരിസരവും  ശുചീകരിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ  നിർദ്ദേശം. കവടിയാർ ജവഹർ നഗറിലെ സ്വന്തം വീട്ടിൽ ആരോഗ്യമന്ത്രി കെ.മുരളീധരൻ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈ‍ഡിസ് കൊതുകുകളുടെ ഉറവിട നശീകരണം ലക്ഷ്യമിട്ടാണ് ഡ്രൈ ഡേ ആചരിക്കുന്നത്. കൊതുക് വളരാൻ സാധ്യതയുള്ള വെള്ളം കെട്ടിനിൽകുന്ന സാഹചര്യങ്ങൾ പൂർണമായി ഇല്ലാതാക്കണമെന്നാണ് നിർദേശം.

ഈ മാസം  പനി ബാധിച്ച് ചികില്‍സ തേടിയത് 206801 പേരാണ്. 1195 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. 4118 പേര്‍ക്ക് ഡങ്കിപ്പനി സംശയിക്കുന്നുണ്ട്. 186 പേര്‍ക്ക് എലിപ്പനി ബാധിച്ചു. എം പോക്സും അമീബിക് മസ്തിഷ്ക ജ്വരവും ഷിഗെല്ലയും ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. ഇതോടെ കേരളം നിപിടിയിലാണെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്കി.

ENGLISH SUMMARY:

The state of Kerala is currently grappling with a severe health crisis as a major outbreak of infectious fevers has claimed sixty-seven lives within a span of just twenty days. According to recent data from the health department, waterborne leptospirosis and seasonal influenza emerged as the deadliest threats, with each disease claiming thirteen lives across the state. Simultaneously, a dangerous spike in mosquito-borne dengue fever has resulted in eleven fatalities, with more than five thousand five hundred individuals testing positive for the viral infection. The state has also reported a worrying outbreak of Shigella bacterial infections affecting one hundred and thirty-three people, which tragically led to the deaths of five young children. Hospital resources are under immense strain as over two lakh nineteen thousand citizens have sought medical treatment at various government and private healthcare facilities for severe fever symptoms. In response to the escalating medical emergency, a specially designated high-power committee has been mobilised to promptly submit actionable recommendations and containment strategies to the state government.