സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് മൂന്നുമരണം. 13 പേര്‍ക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു. 75 പേര്‍ക്ക് ഡെങ്കിപ്പനിയും 13 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. പനിക്ക് ഇന്ന് ചികില്‍സ തേടിയത് 13,187 പേരാണ്.
അതേസമയം , സംസ്ഥാനത്ത് പനിവ്യാപനം രൂക്ഷമെന്നും അതീവ ജാഗ്രവേണമെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ മുന്നറിയിപ്പ് നല്കി. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് രൂപരേഖ തയാറാക്കാന്‍ ഹൈപവര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ഇതിനിടെ എബോള സംശയിച്ച കോട്ടയം സ്വദേശിനിക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചത് ആശ്വാസമായി.
കേരളം പനിച്ചു വിറയ്ക്കുകയാണ്. ഡെങ്കിപ്പനിയും എലിപ്പനിയും ഷിഗെല്ലയുമെല്ലാം ജീവന്‍ കവരുന്നു. ഈ മാസം പനി ബാധിച്ച് ചികില്‍സ തേടിയത് 206801 പേര്‍. 1195 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. 4118 പേര്‍ക്ക് ഡങ്കിപ്പനി സംശയിക്കുന്നുണ്ട്. 186 പേര്‍ക്ക് എലിപ്പനി ബാധിച്ചു. എം പോക്സും അമീബിക് മസ്തിഷ്ക ജ്വരവും ഷിഗെല്ലയും ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. ഇതോടെയാണ് കേരളം പനിപിടിയിലാണെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്കിയത്.
ഇതിനിടെ ആശ്വാസമായി കോട്ടയത്ത് എബോള സംശയിച്ച രോഗിയുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പകര്‍ച്ചവ്യാധി പ്രതിരോധം ചര്‍ച്ചചെയ്യാന്‍ ഹൈപവര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ശുപാര്‍ശകള്‍ ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും.