കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം ജിതിന്‍ ഭാസ്കര്‍ തന്നെയെന്ന് നിഗമനം.സ്ക്രീന്‍ഷോട്ട് നിര്‍മിച്ച ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതായും പൊലീസ് പറയുന്നു. ഈ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ സിപിഎമ്മിനെതിരെ ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്ക്രീന്‍ഷോട്ട് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്നും തിരഞ്ഞെടുപ്പില്‍ വിഷം കലക്കാനുള്ള സിപിഎമ്മിന്റെ ശ്രമമാണെന്നുമായിരുന്നു ഷാഫി പറമ്പില്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്.