കേരള ഇക്കണോമിക് കോറിഡോറിന് സര്‍ക്കാര്‍ തുടക്കമിടുമെന്ന് ബജറ്റില്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍. മൂന്ന് മേഖലകളായി തിരിച്ചാകും ഈ പദ്ധതി നടപ്പിലാക്കുക. ഇതനുസരിച്ച് തിരുവനന്തപുരത്തെ (മേഖല 1) കേരളത്തിന്‍റെ  വിജ്ഞാന ഹബ്ബായും കൊല്ലത്തെ (മേഖല 2) ധാതു സംസ്കരണത്തിന്‍റെയും അപൂർവ ധാതുക്കളുടെയും കേന്ദ്രമായും ആലപ്പുഴ (മേഖല3 ) ‌ഇന്ത്യയുടെ ബ്ലൂ ഇക്കോണമി തലസ്ഥാനമായും മാറ്റും.

ആധുനിക കാലത്തെ സാമ്പത്തിക വളര്‍ച്ച സംയോജിത പ്രാദേശിക ക്ലസ്റ്ററുകളിലൂടെയാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. ലോജിസ്റ്റിക്സ്,സാങ്കേതിക വിദ്യ, ഉല്‍പാദനം, ഗവേഷണം, പ്രകൃതിവിഭവങ്ങൾ എന്നിവയോ ഒരൊറ്റ വികസന ചട്ടക്കൂടിലേക്ക് ബന്ധിപ്പിക്കുന്നതിലൂടെ ദക്ഷിണകേരള സാമ്പത്തിക ഇടനാഴി വ്യക്തമായ ഒരു സമ്മിശ്ര സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയും സ്വകാര്യ നിക്ഷേപം ആകർഷിക്കുകയും ഭാവിയിൽ കേരളത്തിന്റെ തന്നെ തന്ത്രപ്രധാനങ്ങളും സമുദ്ര ബന്ധിതവുമായ വികസന മേഖലകളിൽ മുൻനിര സ്ഥാനത്ത് എത്തിക്കുന്നതിനും സഹായകമാകുമെന്നും ബജറ്റില്‍ പറയുന്നു.

ഈ ആശയങ്ങൾ നടപ്പിലാക്കുന്നതിനാവശ്യമായ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഭരണപരവും നയപരവും ആയി ഇടപെടലുകൾ എന്നിവയെക്കുറിച്ച് പഠിക്കുന്നതിന്റെ ഒരു വിദഗ്ധ ഏജൻസി വഴി വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ക്രിട്ടിക്കൽ മിനറൽസ് കോറിഡോറിനായി 100 കോടി രൂപയും സതേണ്‍ കേരള ഇക്കണോമിക് കോറിഡോറിനായി അൻപത് കോടി രൂപയും വകയിരുത്തി. Click to Read Kerala Budget 2026 Highlights

ENGLISH SUMMARY:

In the 2026 budget address, Chief Minister V.D. Satheesan unveiled the ambitious "Southern Kerala Economic Corridor," a strategic initiative designed to catalyze economic growth through integrated regional clusters. The project is divided into three distinct zones: Thiruvananthapuram will be developed as a knowledge hub (Zone 1), Kollam will serve as a center for mineral processing and rare minerals (Zone 2), and Alappuzha will be positioned as India’s "Blue Economy" capital (Zone 3). By connecting logistics, technology, manufacturing, and research into a single development framework, the government aims to create a mixed economy that attracts significant private investment. To facilitate this, the state will commission a detailed project report through an expert agency to identify the necessary administrative and infrastructure requirements. The budget has earmarked 100 crore rupees for the Critical Minerals Corridor and 50 crore rupees specifically for the Southern Kerala Economic Corridor to kickstart these transformative efforts.