ടിപ്പർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവം. ഉച്ചയോടെ മെറ്റൽ കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. അപകടസമയത്ത് ലോറിയിൽ നിന്നും പുറത്തേക്ക് ചാടിയ ഡ്രൈവർക്ക് നിലത്തു വീണ് നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റു. 

ലോറിയിൽ അമിതഭാരം ഉണ്ടായിരുന്നതായി കരുതുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം എന്നാണ് ഡ്രൈവർ പറഞ്ഞത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

ENGLISH SUMMARY:

Malayala Manorama Online News reports on a Tipper lorry accident in Pathanamthitta where a metal-laden lorry overturned into a plantation, causing severe spinal injuries to the driver who managed to jump out. The accident is suspected to be due to brake failure and possible overloading.