തിരുവിതാംകൂർ ദേവസ്വം ബോർഡിലെ  നിയമന വിവാദത്തിൽ ആരോപണ വിധേയർക്ക് സ്ഥാനമാറ്റം നൽകിയുള്ള പുതിയ ഉത്തരവ് പുറത്തിറങ്ങി. ശബരിമല സ്വർണ കൊള്ള കേസിൽ എസ്.ഐ.ടി ചോദ്യം ചെയ്ത മുൻ ദേവസ്വം ക്ലർക്ക് ശ്യാം പ്രകാശിനെ കൊട്ടാരക്കര അസിസ്റ്റൻറ് ഓഡിറ്ററായി മാറ്റി നിയമിച്ചു. ശ്യാം പ്രകാശിന് വള്ളിയാങ്കാവ് ദേവസ്വം  അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ തസ്തികയിലായിരുന്നു നേരത്തെ നിയമനം നൽകിയത്. 

ദേവസ്വം ആസ്ഥാനത്ത് വിജിലൻസ് ഓഫീസറായി നിയമിച്ച വിഷ്ണു ജെ.എസിനെ മുണ്ടക്കയം അസിസ്റ്റൻ്റ് ദേവസ്വം കമ്മീഷണറായി മാറ്റി നിയമിച്ചു. കോൺഗ്രസ് അനുകൂല സംഘടനയുടെ മുഴുവൻ ആവശ്യങ്ങളും പരിഗണിച്ച് ആദ്യ പട്ടികയിലെ ഇരുപത് നിയമനങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ്. 

കളങ്കിതരെ ഒഴിവാക്കിയുള്ള നിയമനം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ.മുരളീധരൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിന് കത്ത് നൽകിയിരുന്നു. ഈ നിർദേശം പരിഗണിച്ചാണ് പ്രത്യേക ബോർഡ് ചേർന്ന് ആദ്യ നിയമനങ്ങളിൽ മാറ്റം വരുത്തി പുതിയ ഉത്തരവിറക്കിയത്.

ENGLISH SUMMARY:

Travancore Devaswom Board appointments are being reshuffled amidst controversy regarding the Sabarimala gold smuggling case. New orders have been issued for transfers of accused individuals to different positions within the board.