തേങ്ങ അടക്കുന്നതിനിടെ ഇരുമ്പുതോട്ട ഇലക്ടിക് ലൈനിൽ തട്ടി ഷോക്കേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. നെടുമങ്ങാട് പനയമുട്ടം റോഡരികത്ത് വീട്ടിൽ ദുവനചന്ദ്രൻ നായരാണ് (61) മരിച്ചത്.
ഇന്നലെ രാവിലെ 8 മണിക്ക് ശേഷം പനവൂർ കരിക്കുഴിയിലാണ് അപകടമുണ്ടായത്. സ്ഥലമുടമയായ സുലൈമാന്റെ വീടിനു മുൻവശത്തെ തെങ്ങിൽ നിന്ന് തേങ്ങയടക്കാൻ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്.
ഏണിയിൽ കയറി നിന്ന്, ഇരുമ്പ് തോട്ട കൊണ്ട് തേങ്ങയടക്കുന്നതിനിടയിൽ തോട്ട ലൈനിലേക്ക് തെന്നി വീഴുകയായിരുന്നു. ഷോക്കേറ്റ് ഏണിയിൽ നിന്ന് തലകീഴെ വീട്ടുമുറ്റത്ത് വീണ ഭുവനചന്ദ്രൻ നായർക്ക് പ്രഥമശുശ്രൂഷ നൽകി രക്ഷപ്പെടുത്താൻ വീട്ടുടമ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.