വിഡി സതീശന്‍ സർക്കാരിന്‍റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നിലവില്‍ വന്നതോടെ, സിറ്റി ഫാസ്റ്റ് സർവീസിനെപ്പറ്റിയാണ് സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ച. ഓർഡിനറി ബസുകളില്‍ സിറ്റി ഫാസ്റ്റ് സർവീസെന്ന് ബോര്‍ഡ് വെച്ച് സ്ത്രീകളുടെ സൗജന്യയാത്ര നിഷേധിക്കുന്നുവെന്ന പ്രചാരണത്തിനെതിരെ കെഎസ്ആര്‍ടിസി അധികൃതര്‍ തന്നെ രംഗത്തെത്തി.
നിലവില്‍ ഓർഡിനറി ബസുകളില്‍ മാത്രമാണ് സൗജന്യയാത്രയുള്ളതെന്നും, സിറ്റി ഫാസ്റ്റ് സർവീസുകൾക്ക് ഈ ആനുകൂല്യം ലഭ്യമല്ലെന്നും കെഎസ്ആർടിസി ഔദ്യോഗിക വിശദീകരണം നല്‍കി.
തിരുവനന്തപുരം സിറ്റിയിലൂടെ 384 സിറ്റി ഫാസ്റ്റ് ബസുകളും തിരുവനന്തപുരം ജില്ലയിലാകെ 687 ഓർഡിനറി ബസുകളുമാണ് ഓടുന്നത്. സിറ്റി ഫാസ്റ്റ് സർവീസുകൾ പ്രിയദര്‍ശിനി പദ്ധതിയിൽ ഉൾപ്പെടുന്നില്ലെന്ന കാര്യം യാത്രക്കാർക്ക് പെട്ടെന്ന് മനസിലാക്കുന്നതിനായാണ് ബോര്‍ഡ് വെച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്ക് സൗജന്യയാത്ര കിട്ടുന്ന ഓർഡിനറി ബസുകളുടെയും, കിട്ടാത്ത സിറ്റി ഫാസ്റ്റ് ബസുകളുടെയും വാതിലുകളുടെ ഇരുവശങ്ങളിലും മുൻഭാഗത്തുമായി സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റിയിലാണ് ഓർഡിനറിക്ക് പുറമേ സിറ്റി ഫാസ്റ്റ് സർവീസുകൾ പ്രധാനമായും ഉള്ളത്. സിറ്റി ഫാസ്റ്റില്‍ 12 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. കിലോമീറ്ററിന് 1.03 രൂപയുംഈടാക്കും. എന്നാൽ, സിറ്റി ഓർഡിനറി സർവീസുകൾക്ക് കുറഞ്ഞ നിരക്ക് 10 രൂപയും കിലോമീറ്ററിന് ഒരുരൂപയുമാണ്.
സിറ്റി ഫാസ്റ്റ് സർവീസുകൾ പ്രത്യേക നിരക്കായതിനാൽ ഓർഡിനറി വിഭാഗത്തിൽ ഉൾപ്പെടുന്നില്ല. സ്ഥലം കാട്ടുന്ന ബോർഡുകൾക്ക് പുറമേ ബസുകളില്‍ സിറ്റി ഫാസ്റ്റാണോ സൗജന്യയാത്ര ലഭിക്കുന്ന ഓര്‍ഡിനറിയാണോ എന്ന് കൃത്യമായി എഴുതിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലാകെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ തെറ്റാണെന്നും കെഎസ്ആർടിസി അറിയിച്ചു.