വയനാട് ബത്തേരിയില്‍ അഞ്ചുപേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മൂന്ന് കുട്ടികള്‍ക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. കോളിയാടി മാര്‍ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തേ പരിശോധനയ്ക്കായി അയച്ച 21 സാംപിളുകളില്‍ ഉള്‍പ്പെടുന്നതാണിത്. 

അതേസമയം, രോഗബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ ചികിത്സക്കായി പ്രത്യേക പ്രോട്ടോക്കോൾ തയാറാക്കും. വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകളിലും ഹോട്ടലുകളിലും ശക്തമായ പരിശോധന നടത്താനും ശുചിത്വം ഉറപ്പുവരുത്താനുമുള്ള നിർദേശവും മന്ത്രി നൽകി. രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ നടക്കുകയാണ്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും മന്ത്രി അറിയിച്ചു.

ENGLISH SUMMARY:

A high health alert has been issued in Sulthan Bathery, Wayanad, after five more school students were officially diagnosed with the highly contagious Shigella bacterial infection. The fresh cases were detected among children studying at the Mar Baselios AUPS located in the Koliyadi neighborhood, where three students had previously tested positive. These newly confirmed infections were identified following a comprehensive laboratory screening of twenty-one clinical samples collected by regional medical officers. State Health Minister K. Muraleedharan addressed the developing situation, reassuring the public that there is absolutely no need for widespread panic as immediate containment measures are active. The minister further directed municipal enforcement squads to launch stringent, zero-tolerance food safety raids across all local eateries and roadside food stalls to ensure strict hygienic standards. Meanwhile, dedicated epidemiological teams are conducting extensive water quality assessments and source-tracing operations in the affected school zone to pinpoint the primary origin of the bacterial contamination.