Untitled design - 1

TOPICS COVERED

െകഎസ്ആര്‍ടിസി ബസുകളില്‍ വനിതകള്‍ക്കുള്ള സൗജന്യയാത്ര ആദ്യം നടപ്പാക്കുക ഒാര്‍ഡിനറിയില്‍ മാത്രം. 100 ദിവസത്തെ പഠനത്തിനുശേഷം രണ്ടാംഘട്ടം നടപ്പിലാക്കും. 

കെഎസ്ആര്‍ടിസിക്കുള്ള തിരിച്ചടവ് എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇക്കാര്യത്തില്‍ ഗതാഗത മന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. 

 

പദ്ധതി നടപ്പാക്കിയാൽ ഉണ്ടാകുന്ന നഷ്ടം സംബന്ധിച്ചു കെഎസ്ആർടിസി കഴിഞ്ഞദിവസം ഗതാഗത വകുപ്പിനു റിപ്പോർട്ട് നൽകിയിരുന്നു. മുഴുവൻ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാൽ നഷ്ടം 112 കോടി, ഓർഡിനറി ബസിൽ മാത്രമാക്കിയാൽ 57 കോടി, സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസ് എന്നിവയിൽ നടപ്പാക്കിയാൽ 65 കോടി, ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് എന്നിവയിൽ നടപ്പാക്കിയാൽ 90 കോടി എന്നിങ്ങനെയാണ് 3 മാസത്തെ നഷ്ടം കണക്കാക്കിയിരിക്കുന്നത്. ശമ്പളത്തിനും പെൻഷനുമുള്ള സാമ്പത്തികസഹായത്തിനു പുറമേ ഈ തുകകൂടി കെഎസ്ആർടിസിക്കു സർക്കാർ നൽകണം. 

 

പ്രതിദിനം 10 – 12 ലക്ഷം സ്ത്രീകൾ സഞ്ചരിക്കുന്നുവെന്നാണു കണക്ക്. പദ്ധതി ദുരുപയോഗം ചെയ്യാതിരിക്കാൻ ആധാർ അടിസ്ഥാനത്തിൽ സ്മാർട്ട് കാർഡ് ഏർപ്പെടുത്തണോയെന്നും ആലോചനയുണ്ട്.

ENGLISH SUMMARY:

KSRTC is implementing a free bus travel scheme for women, initially on ordinary buses, with a phased rollout after a 100-day study. The government is exploring ways to compensate KSRTC for potential losses and considering smart cards to prevent misuse of the scheme.