ഐഎഎസ് തലപ്പത്ത് വന്‍അഴിച്ചുപണി നടത്തി യുഡിഎഫ് സര്‍ക്കാര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്ത ഡോക്ടര്‍ ബി.അശോകിനെ തിരികെ എത്തിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കി. എന്‍.പ്രശാന്തിനെ കായിക യുവജനകാര്യ സെക്രട്ടറിയായി നിയമിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ കേല്‍ക്കറിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. 49 ഉദ്യോഗസ്ഥരുടെ ചുമതലകള്‍ പുനര്‍നിശ്ചയിച്ചുള്ള വന്‍ അഴിച്ചുപണിയാണ് നടത്തിയത്.
യുഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം ഐഎഎസ് തലപ്പത്തെ വലിയ അഴിച്ചുപണിയാണ് നടത്തിയിരിക്കുന്നത്. ബി.അശോകിനെയും എന്‍. പ്രശാന്തിനെയും നിര്‍ണായക പദവികളില്‍ തന്നെ കൊണ്ടുവന്നത് എല്‍ഡിഎഫിന് രാഷ്ട്രീയ മറുപടി കൂടിയാവുകയാണ് പുതിയ മാറ്റങ്ങള്‍. മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ കേല്‍ക്കറിന് സുപ്രധാന ചുമതകള്‍ കൂടി നല്‍കി. സര്‍ക്കാരിന്‍റെ പുതിയ പദ്ധിയായ വയോജനക്ഷേമത്തിന്‍റെ ചുമതല രത്തന്‍ കേല്‍ക്കറിനാണ്. ഷിപ്പിങ്, ഉള്‍നാടന്‍ ജലഗതാഗതം, പിആര്‍ഡി എന്നിവയുടെ ചുമതലയും രത്തന് നല്‍കി.
ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ണായകമായ തദ്ദേശവകുപ്പ് പ്രിസന്‍സിപ്പല്‍ ഡയറക്ടറുടെ ചുമതല നല്‍കി. ജെറോമിക് ജോര്‍ജാണ് പുതിയ വിഴിഞ്ഞം എംഡി . റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യത്തെ കെഎസ്ഇബി ചെയര്‍മാനും എംഡിയുമാക്കി. ജീവന്‍ ബാബുവാണ് പുതിയ റവന്യൂ സെക്രട്ടറി. ഷര്‍മിള മേരി ജോസഫ് ആരോഗ്യസെക്രട്ടറിയായി. മന്ത്രി ഷിബു ബേബി ജോണിന്‍റെ താല്‍പര്യം കണക്കിലെടുത്ത്. കെ.ബിജു പുതിയ വനംവകുപ്പ് സെക്രട്ടറിയായി, ടി.വി.അനുപമയാണ് പുതിയ ഗതാഗത സെക്രട്ടറി. ആസിഫ് കെ. യുസഫിനെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. സ്നേഹില്‍ കുമാര്‍ സിങ് ആണ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍.
അനു എസ് നായര്‍ എന്‍എച്ച്എം സംസ്ഥാന മിഷന്‍ ഡയറക്ടറായി. കെ.ഗോപാലകൃഷ്ണനെ പരിസ്ഥിതി ഡയറക്ടറാക്കി. പിണറായി സര്‍ക്കാരിന്‍റെ സ്വന്തം ഉദ്യോഗസ്ഥനും പിആര്‍ഡി സ്പെഷ്യല്‍ സെക്രട്ടറി ടി.വി.സുഭാഷിനെ കൃഷിവകുപ്പിലേക്ക് മാറ്റി. വയനാട് ടൗണ്‍ഷിപ്പ് സിഇഒ ജെ ഒ അര്‍ജുന്‍ സര്‍വേ ഡയറക്ടറായി. രാജു നാരായണ സ്വാമിയെ സൈനിക ക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റി. അദീല അബ്ദുള്ള പൊതുമരാമത്ത് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി. ശ്രീധന്യ സുരേഷ് ഭക്ഷ്യ സുരക്ഷ കമ്മീഷ്ണറായി. മിന്‍ഹാജ് ആലം– കൃഷിവകുപ്പ് അഡീ. ചീഫ് സെക്രട്ടറി. പുതിയ മാറ്റങ്ങളിലൂടെ പുതുഭരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.