എട്ട് വർഷമായി ശബരിമല ദർശനം ഒഴിവാക്കിയിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെ.എസ്.അഖിൽ മല ചവിട്ടാനൊരുങ്ങുന്നു. 2018-ലെ ശബരിമല സ്ത്രീപ്രവേശന വിഷയത്തെത്തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ മനംനൊന്താണ് താൻ ദർശനം ഒഴിവാക്കിയിരുന്നതെന്ന് അഖില്‍ ഫെയസ്ബുക്കില്‍ കുറിച്ചു.
വിശ്വാസ സമൂഹത്തിന്റെ ആചാരങ്ങളെയും വികാരങ്ങളെയും സംരക്ഷിക്കുന്ന നിലപാടുള്ള കോൺഗ്രസ് അധികാരത്തിൽ എത്തുന്ന സാഹചര്യത്തിൽ മാത്രം വീണ്ടും ശബരിമല ദർശനം നടത്തുമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അഖില്‍. കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ സര്‍ക്കാര്‍ വന്നതിന് പിന്നാലെയാണ് മല ചവിട്ടാൻ ഒരുങ്ങുന്നത്.
ജൂൺ 8-ന് മാല ധരിച്ച് 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് തുടക്കം കുറിച്ചതായും, ജൂലൈ 18-ന് ശബരിമലയിലേക്ക് യാത്ര തിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ശരത് ചന്ദ്രപ്രസാദിനൊപ്പം ജെ.എസ് അഖിലിനെയും പരിഗണിച്ചിരുന്നു.