പ്രളയകാലത്ത് നാടിനെ ചേർത്തുനിർത്തിയ സലിംകുമാറിനെ ഓർത്തെടുത്ത് സുഹൃത്തുക്കളും നാട്ടുകാരും. 2018ലെ പ്രളയകാലത്ത് പറവൂരിലെ ലാഫിങ് വില്ലയിൽ സലിംകുമാർ അമ്പതോളം നാട്ടുകാർക്കാണ് അഭയം നൽകിയത്.

നാടൊന്നാകെ വിഷമത്തിലായ ആ പെരുമഴക്കാലത്തെ പ്രളയദിനങ്ങൾ. സലിം കുമാറെന്ന മനുഷ്യസ്നേഹിയെ നാട് കൂടുതൽ അറിഞ്ഞ കാലം. ചിരിയോടെ സലിം നാട്ടുകാരെ വീണ്ടും ചേർത്ത് നിർത്തിയ കാലം. അമ്പതോളം പേർക്ക് താമസവും ഭക്ഷണവും സ്വന്തം വീട്ടിലൊരുക്കി സലിം കുമാർ.

പതിനാറ് വർഷം മുൻപാണ് സലിം ഈ വീട് പണിഞ്ഞത്. പ്രളയകാലത്ത് സലിമിന്റെ സ്നേഹം അറിഞ്ഞവർക്ക് അത്രമേൽ പ്രിയപ്പെട്ടതാണ് ഈ വീട്. ലാഫിങ് വില്ല. ചിരിയുടെ ഉടയോൻ ഇനി ഓർമ.

ENGLISH SUMMARY:

Salim Kumar is being remembered by friends and locals for his humanitarian efforts during the 2018 Kerala floods. He provided shelter and food to about fifty people at his home, 'Laughing Villa', during the devastating monsoon.