salimfuneral

നിറഞ്ഞ ജനക്കൂട്ടത്തിന് നടുവിലൂടെയാണ് സലിം കുമാറിന്റെ മൃതദേഹം ആശുപത്രിയിൽ നിന്ന് പറവൂരിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപി ഉൾപ്പെടെ അന്ത്യോപചാരം അർപ്പിക്കാൻ എത്തി. മുഖ്യമന്ത്രി വി.ഡി സതീശൻ മൃതദേഹം പൊതുദർശനത്തിന് വച്ച പറവൂർ ടൗൺഹാളിൽ അന്ത്യോപചാരം അർപ്പിച്ചു.

രാവിലെ 8.13നു സലിംകുമാറിന്റെ മൃതദേഹം ആംബുലൻസിലേക്ക് മാറ്റി. സുരേഷ് ഗോപി, മന്ത്രി പി സി വിഷ്ണുനാഥ്, എം എൽ എ രമേഷ് പിഷാരടി എന്നിവരൊക്കെ ആശുപത്രിയിൽ എത്തി. വിങ്ങുന്ന മനസും, വിതുമ്പുന്ന ചുണ്ടുകളുമായി ജനക്കൂട്ടവും. ആംബുലൻസ് പറവൂർ ടൗൺഹാളിലേക്ക്.

മുഖ്യമന്ത്രി വി. ഡി സതീശൻ ടൗൺ ഹാളിൽ അന്ത്യോപചാരം അർപിച്ചു. മന്ത്രി ഒ ജെ ജനീഷും ടൗൺഹാളിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു. കമൽ,ജയറാം, നവ്യ നായർ, സൗബിൻ സാഹിർ,വിനയൻ,അന്ന ബെൻ, ദിലീപ്,ജയസൂര്യ തുടങ്ങിയവരും ടൗൺ ഹാളിൽ എത്തി പ്രിയ നടനെ കണ്ടു. 2 മണിവരെ പൊതുദർശനം നീളും. തുടർന്ന് വീട്ടിൽ എത്തിക്കുന്ന മൃദദേഹം 3.30നു വീട്ടുവളപ്പിൽ ആചാരങ്ങളൊന്നുമില്ലാതെ സംസ്കരിക്കും.

ENGLISH SUMMARY:

Salim Kumar's body was transported from the hospital to Paravur amidst a large crowd. Union Minister Suresh Gopi and Chief Minister V.D. Satheesan paid their last respects at the Paravur Town Hall where the body was kept for public viewing.