Veena Vijayan Pinarayi Vijayan's daughter Thiruvananthapuram 2025 : Photo by : J Suresh

സിഎംആർഎൽ - എക്സാലോജിക്ക് ദുരൂഹ ഇടപാട് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ നൽകി. വീണയും സിഎംആർഎല്ലും തമ്മിലുണ്ടാക്കിയ 2016 ലെ കരാർ അടക്കമുള്ള 134 രേഖകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

 

സിഎംആർഎൽ - എക്സാലോജിക്ക് ദുരൂഹ ഇടപാട് കേസിൽ ആദായനികുതി വകുപ്പ് ഇന്റ്‌ട്രിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ട്, എസ്എഫ്ഐഒ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ അന്വേഷണം. എസ്എഫ്ഐ സമർപ്പിച്ച അന്തിമ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചെങ്കിലും അനുബന്ധ രേഖകൾ ഇതുവരെ ഇ.ഡിക്ക് കിട്ടിയിട്ടില്ല. ഇത് ആവശ്യപ്പെട്ടാണ് കമ്പനികാര്യ കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇ.ഡി അപേക്ഷ നൽകിയത്. 54 വാല്യങ്ങലിലായുള്ള 134 രേഖകളാണ് ഇ.ഡിക്ക് ആവശ്യപ്പെടുന്നത്. 

 

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയും CMRL ലും തമ്മിലുണ്ടാക്കിയ 2016 ലെ കരാർ, എക്സാലോജിക്കും CMRL ലുമായുള്ള 2017 ലെ കരാർ, എക്സാലോജിക് ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയടക്കമാണ് ഈ രേഖകൾ. വീണയുടെ ആദായ നികുതി റിട്ടേൺ വിശദാംശങ്ങളും ആവശ്യപ്പെട്ട രേഖകളിലുണ്ട്. നിലവിൽ വീണയുടെ വിദേശത്തും നാട്ടിലുമുള്ള ബാങ്ക് അക്കൗണ്ടുകളിൽ പരിശോധന തുടരുകയാണ്. മെയ് 27ലെ റെയ്ഡിൽ പിടിച്ചെടുത്ത വീണയുടെ മൊബൈൽ ഫോണും ഇ.ഡി പരിശോധിക്കുന്നുണ്ട്. വീണയെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിനു മുന്നോടിയായാണ് എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിൻ്റെ അനുബന്ധ രേഖകൾ കൂടി ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്

ENGLISH SUMMARY:

The Enforcement Directorate has sought 134 supporting documents linked to the SFIO chargesheet in the Exalogic-CMRL financial transaction case. The requested records include agreements between Veena and CMRL, Exalogic bank statements, and income tax details. The move comes as the ED intensifies its investigation, examines bank accounts and digital evidence, and prepares for possible questioning in the high-profile case.