wayanad-red-alert-meppadi-restrictions

വയനാട്ടില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മേപ്പാടിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.  നാളെയും മറ്റന്നാളും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കരുത്. റിസോര്‍ട്ടുകളും ഹോംസ്റ്റേകളും പ്രവര്‍ത്തിപ്പിക്കരുതെന്നും നിര്‍ദേശം. കനത്തമഴയുെട പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് അവധി. പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്. 

അതിനിടെ സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ആറ് മരണം. അഞ്ച് പേര്‍ വാഹനാപകടങ്ങളിലും, ഒരാള്‍ മീന്‍ പിടിക്കുന്നതിനിടെ മുങ്ങി മരിക്കുകയുമായിരുന്നു. എറണാകുളം മുതൽ കാസർകോടു വരെ ഓറഞ്ച് അലർട്ടും തിരുവനന്തപുരം മുതൽ ഇടുക്കി വരെ യെലോ അലർട്ടും നിലവിലുണ്ട്.

തേഞ്ഞിപ്പാലത്ത് കാര്‍ നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ ദമ്പതികളുള്‍പ്പെടെ മൂന്നുപേരും, തൃശൂര്‍ വെള്ളാങ്കല്ലൂരില്‍ മരംവീണ് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു.കോഴിക്കോട് പെരിങ്ങളത്തിന് സമീപം കോട്ടാംപറമ്പിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. 82 കാരി ജാനകി ആണ് മരിച്ചത്.

മലപ്പുറം ചാലിയാറില്‍ മീന്‍ പിടിക്കാന്‍ പോയ എടവണ്ണ പൂവമണ്ണ് സ്വദേശി ഷാഹിന്‍ മുങ്ങിമരിച്ചു. കോഴിക്കോട് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. ഹല്‍വ ബസാറില്‍ ഇരു ചക്ര വാഹനങ്ങള്‍ക്ക് മുകളിലേക്ക് മതില്‍ ഇടിഞ്ഞു. 

ENGLISH SUMMARY:

Wayanad Red Alert has prompted strict regulations in Meppadi, with tourist destinations and accommodations ordered to close. This measure is in effect for tomorrow and the day after to ensure public safety during the impending red alert.