ബിജെപി തമിഴ്നാട് മുന്‍ അധ്യക്ഷന്‍ അണ്ണാമലൈ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് അണ്ണാമലൈ രാജിവച്ചു. ബിജെപി േദശീയ അധ്യക്ഷന്‍ രാജി സ്വീകരിച്ചു. പിന്നാലെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അണ്ണാമലൈ പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ സാധാരണക്കാര്‍ക്കായാണ് പുതിയ നീക്കമെന്നും ബി.ജെ.പിയെ എതിര്‍ക്കുന്നില്ലെന്നും അണ്ണാമലൈ പറഞ്ഞു. തമിഴ്നാടിന് ദോഷം ചെയ്യുന്നത് ആരായാലും എതിര്‍ക്കമെന്നും അണ്ണാമലൈ പറഞ്ഞു
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കോയമ്പത്തൂരിലേക്ക് മടങ്ങിയ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു. ബിജെപി തമിഴ്നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ പാർട്ടി നേതൃത്വം ഡൽഹിയിലേക്കു വിളിപ്പിച്ചിരുന്നു. അദ്ദേഹവും അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് അണ്ണാമലൈയെ സംസ്ഥാന അധ്യക്ഷപദവിയിൽനിന്നു നീക്കിയത്. തമിഴ്നാട് ബിജെപിയിലെ ഉൾപ്പോരിനെ തുടർന്നു വൈകിയിറങ്ങിയ സ്ഥാനാർഥിപ്പട്ടികയിൽനി പാർട്ടിയുടെ ജനപ്രിയ മുഖവുമായിരുന്ന കെ.അണ്ണാമലൈ പുറത്തായിരുന്നു. അദ്ദേഹത്തിന്റെ വിശ്വസ്തരായ കരു നാഗരാജൻ, എ.പി.മുരുകാനന്ദം, അമർ പ്രസാദ് റെഡ്ഡി എന്നിവരെയും നേതൃത്വം പട്ടികയിൽനിന്നു വെട്ടിയതും അണ്ണാമലൈ അനുയായികളെ ഞെട്ടിച്ചു.
27 സീറ്റുകളിൽ കേന്ദ്രമന്ത്രി എൽ.മുരുകൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖരെ ഉൾപ്പെടുത്തി. അണ്ണാഡിഎംകെ നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിൽ ബിജെപിക്കു കോയമ്പത്തൂർ മേഖലയിൽ അനുവദിച്ച സീറ്റുകൾ വിജയസാധ്യത ഇല്ലാത്തതാണെന്നാരോപിച്ച് അണ്ണാമലൈ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു.