ദേശീയപാത നിർമാണം പുരോഗമിക്കുന്ന കാസർകോട് ബേവിഞ്ചയിൽ നാട്ടുകാരുടെ പ്രതിഷേധം. കനത്ത മഴയിൽ മണ്ണിടിച്ച് നടത്തുന്ന നിർമാണത്തെ തുടർന്ന് ജനജീവിതം ദുസ്സഹമായതോടെയാണ് പ്രതിഷേധം. നിർമാണം അശാസ്ത്രീയമാണെന്ന് നാട്ടുകാർ ആരോപിച്ചു. 

മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ദേശീയ പാതയുടെ താഴ്ഭാഗത്തുള്ള നിരവധി കുടുംബങ്ങൾ ആശങ്കയിലാണ്. കഴിഞ്ഞ വർഷവും മഴക്കാലത്ത് മണ്ണും വെള്ളവും വീടുകളിലേക്ക് ഒഴുകി എത്തിയിരുന്നു. ഒരു വർഷമായിട്ടും പ്രതിരോധ മാർഗം ഒന്നും സ്വീകരിക്കാത്തതിലാണ് നിർമാണ കമ്പനിയായ മേഘക്കെതിരെ നാട്ടുകാർ സംഘടിച്ചത്. പലതവണ പരാതി പറഞ്ഞിട്ടും നടപടി ഇല്ലെന്ന് നാട്ടുകാർ

30 മിനുട്ടോളം ദേശിയപാതയിലെ ഗതാഗതം പ്രതിഷേധക്കാർ തടഞ്ഞു. ഇത്‌ സൂചന സമരം മാത്രമാണെന്നാണ് മുന്നറിയിപ്പ് . കുന്നിടിച്ചുള്ള നിർമാണം കാരണം വലിയ മണ്ണിടിച്ചിൽ ഉണ്ടാകുമെന്നാണ് താഴ്ഭാഗത്തെ വീട്ടുകാരുടെ ആശങ്ക. നൂറോളം കുടുംബങ്ങളുടെ ആശങ്ക പരിഹരിക്കാൻ നടപടി വേണമെന്നാണ് ആവശ്യം. 

ENGLISH SUMMARY:

National Highway construction in Kasaragod's Bevinca has led to local protests due to landslides caused by heavy rains and concerns about unscientific construction methods. Residents fear significant landslides and urge the construction company to address the risks for nearly a hundred families affected by the ongoing development.