ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നീയമിച്ചു.
സംസ്ഥാനത്തെ പ്രവർത്തനങ്ങൾക്ക് ശാരദ പീഠത്തെ പ്രതിനിധീകരിക്കുന്നത് ആനന്ദായിരിക്കും. ആദിശങ്കര ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി കൂടിയാണ് ആനന്ദ്. ശൃംഗേരിയിൽ നടന്ന ചടങ്ങിൽ മഠാധിപതി ശ്രീശ്രീ വിധുശേഖര ഭാരതി സന്നിധാനം ഇത് സംബന്ധിച്ച ഉത്തരവ് കൈമാറി.