Veena Vijayan
Pinarayi Vijayan's daughter
Thiruvananthapuram  2025 : Photo by : J Suresh

Veena Vijayan Pinarayi Vijayan's daughter Thiruvananthapuram 2025 : Photo by : J Suresh

സിഎംആര്‍എല്‍– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ വിജയനെ ഉടന്‍ ചോദ്യംചെയ്യില്ല. സിഎംആര്‍എല്‍ ഹര്‍ജിയിലെ ഉത്തരവിനുശേഷമാകും സമന്‍സ് അയയ്ക്കുക. കോടതി ഉത്തരവ് പരിശോധിച്ച് തുടര്‍നടപടിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു. കേസില്‍ സിഎംആര്‍എല്‍ ഒഴികെയുള്ള പ്രതികളുടെ ചോദ്യം ചെയ്യലിന് തടസ്സങ്ങളില്ലെന്ന് ഇന്നലെ കോടതി വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ചയാണ് സിഎംആര്‍എല്ലിന്റെ അപ്പീലിൽ ഡിവിഷൻ ബെഞ്ച് ഉത്തരവ് പറയുക.

വീണയുടെ ബാങ്ക് അക്കൗണ്ടുകളുടെ പരിശോധന തുടരുകയാണ്. അതേസമയം, റെയ്ഡ് ദിവസത്തെ ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണക്കേസില്‍ പ്രതികളുടെ ജാമ്യത്തെ ഇ.ഡി.എതിര്‍ക്കും. സെഷന്‍സ് കോടതിയിലെ ജാമ്യാപേക്ഷയില്‍ കക്ഷിചേരും. നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും ഇഡി ആവശ്യപ്പെടും.

ENGLISH SUMMARY:

The Enforcement Directorate has decided to defer issuing immediate interrogation summons to Veena Vijayan in connection with the controversial CMRL-Exalogic financial transactions case. The central probe agency stated that further procedural steps will only be executed after analyzing the Kerala High Court division bench's final verdict on CMRL's appeal, scheduled for Friday. While the court previously clarified that there is no structural bar against investigating other accused individuals, the dynamic corporate relief remains strictly restricted to CMRL until the upcoming ruling. In the meantime, the ED is actively continuing its forensic examination of Veena Vijayan’s corporate and personal bank account trails. Furthermore, the agency is set to formally oppose the bail applications of the accused involved in the physical assault on ED officials during the raid day, demanding a deeper probe into the conspiracy of local political leaders.