വാൽപ്പാറ ദുരന്തത്തിൽ 5 അധ്യാപകരേയും സ്കൂളിലെ പാചകജോലിക്കാരിയേയും ബസ് ഡ്രൈവറേയും നഷ്ടമായ മലപ്പുറം പാങ്ങ് ജിഎൽപി സ്കൂളിൽ കുട്ടികൾക്കും അധ്യാപകർക്കും പരമാവധി മാനസികോല്ലാസം നൽകുന്ന പ്രവേശനോൽസവമാണ് ഒരുക്കിയത്. മഞ്ഞളാംകുഴി അലി എംഎൽഎയും ജനപ്രതിനിധികളുമെല്ലാം ചേർന്ന് ആദ്യദിവസത്തെ വർണാഭമാക്കി. 30 ലക്ഷം രൂപ ചിലവഴിച്ച് സ്കൂളിന്റെ മുഖം തന്നെ മാറ്റി ഒരു മാസംകൊണ്ടാണ് നവീകരണംപൂർത്തിയാക്കിയത്.അമ്പരുന്നു. കാരണം സ്കൂളിന്റെ കെട്ടും മട്ടുമെല്ലാം മാറിയിട്ടുണ്ട്. ആകെയൊരു പുതുമോഡി. കയ്യിൽ നിറയെ സമ്മാനങ്ങളുമായാൺ കുട്ടികളെ സ്വീകരിച്ചത്.
ഗായകൻ അതുൽ നറുകരയുടെ സാന്നിധ്യവും കുട്ടികൾക്ക് ആവേശമായി. പിന്നാലെ പാട്ടും കളികളും.ഓർമയായ അധ്യാപകർക്കു പകരമെത്തിയവർ നേരത്തെ കുട്ടികളെ അവരുടെ വീടുകളിൽ എത്തി പരിചയപ്പെട്ടിരുന്നു. പുതിയ അധ്യാപകർ സ്കൂളിന് പുറത്തേക്ക് ഇറങ്ങി വന്ന് വിദ്യാർഥികളെ സ്വീകരിച്ചു
മാനസികമായി തകർന്ന കുട്ടികൾക്കും സഹഅധ്യാപകർക്കും പരമാവധി മാനസിസോല്ലാസം നൽകുന്നതായി പ്രവേശനോൽസവം.
നാട്ടുകാരൻ അബ്ദുൽ അസീസ് വിട്ടു നൽകിയ ഭൂമിയിൽ കളിസ്‌ഥലവും ക്രമീകരിച്ചതോടെ കുട്ടികളെല്ലാം പുതിയ സ്കൂളിന്റെ ഭാഗമായി