വൈറല്‍ പ്രസംഗത്തിന്‍റെ പേരില്‍ ഭാര്യ പിണങ്ങിയെന്നും, പക്ഷെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് ബി.ആര്‍.എം ഷെഫീര്‍. ട്രാന്‍സ്ഫറിന് സഹായം ചോദിച്ച പൊലീസുകാരനായ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവിനോട് നടക്കില്ലെന്ന് തുറന്ന് പറഞ്ഞതിനെക്കുറിച്ചാണ് ബി.ആര്‍.എം ഷെഫീറിന്‍റെ പ്രതികരണം. 

ആഭ്യന്തര യോഗമെന്ന് കരുതിയാണ് കുടുംബ കാര്യം സംസാരിച്ചത്. മാധ്യമങ്ങളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. പൊലീസ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ യുഡിഎഫിന്‍റെ ആളിന് വോട്ട് ചെയ്യണമെന്ന് അന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. പക്ഷേ വോട്ട് ചെയ്തില്ല. ഭരണം കിട്ടിയപ്പോള്‍ സ്ഥലം മാറ്റം വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടു, ഞാന്‍ ചെയ്ത് കൊടുത്തില്ല. ആ നിലപാടില്‍ നിന്ന് പിന്നോട്ടില്ല. – ബി.ആര്‍.എം ഷെഫീര്‍ പറഞ്ഞു. 

ENGLISH SUMMARY:

Congress leader BRM Shefeer stated his wife was upset over his viral speech, but he remains firm in his stance. He explained that his refusal to help his police officer brother-in-law with a transfer led to the disagreement, and he does not regret his decision.