കോഴിക്കോട് താമരശേരിയിലെ വിവാദ കോഴിമാലിന്യ സംസ്കരണകേന്ദ്രമായ ഫ്രഷ് കട്ട് വീണ്ടും മാനദണ്ഡങ്ങള്‍ മറികടന്നു പ്രവര്‍ത്തിക്കുന്നുവെന്ന് പരാതി. ജനകീയ സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് പരിമിതപ്പെടുത്തിയിരുന്ന സംസ്കരണം വീണ്ടും പഴയ സ്ഥിതിയിലായെന്നാണ് ജനകീയ സമര സമിതിയുടെ ആരോപണം. ഇതോടെ പ്ലാന്റിനു സമീപത്തുകൂടി ഒഴുകുന്ന ഇരുതുള്ളി പുഴയിലെ വെള്ളം കറുപ്പ് നിറത്തിലായി.
ഫ്രഷ് കട്ടിനു സമീപത്തു കൂടി ഒഴുകുന്ന ഇരുതുള്ളി പുഴയില്‍ നിന്നു നാട്ടുകാര്‍ പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍. പ്ലാന്റിനു ചുറ്റുമുള്ള ആളുകളുടെ കണ്ണ് വെട്ടിച്ചു പുഴയിലേക്ക് മലിന ജലം ഒഴുക്കുന്നുവെന്നാണു പരാതി. ദുര്‍ഗന്ധം കാരണം രാത്രികാലങ്ങളില്‍ വീടുകളില്‍ ഇരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് നാട്ടുകാര്‍. കുട്ടികളെയും വയോധികരെയും ശ്വാസതടസവും ത്വക്ക് രോഗങ്ങളും അലട്ടുകയാണ്
2025 ഒക്ടബോറില്‍ ജനകീയ സമരം അക്രമാസക്തമായതോടെ ഫ്രഷ് കട്ട് അടച്ചുപൂട്ടിയിരുന്നു. ജനകീയ സമരത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനാണ് സമരസമിതിയുടെ തീരുമാനം. ഫെബ്രുവരിയില്‍ നാട്ടുകാരുടെ പരാതിയില്‍ കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി പ്ലാന്‍റില്‍ പരിശോധന നടത്തിയിരുന്നു. രാത്രിയില്‍
പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടും നടപടിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.