dasan-death

TOPICS COVERED

കോഴിക്കോട് കോര്‍പറേഷന്‍ മുന്‍ മേയറും സിപിഎമ്മിന്‍റെ  മുതിര്‍ന്ന നേതാവുമായ ടി.പി. ദാസന്‍ അന്തരിച്ചു. അര്‍ബുദബാധയെതുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിലാണ് മരിച്ചത്. വൈകീട്ട് അശോകപുരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം നാളെ സംസ്കാരം.

രാഷ്ട്രീയം, ട്രേഡ് യൂണിയന്‍, കായിക മേഖലകളിലും ദീര്‍ഘകാലം സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ടിപി ദാസന്‍. സിഐടിയു ജില്ലാ– സംസ്ഥാന നേതൃത്വങ്ങളിലൂടെയാണ് തൊഴിലാളി പ്രസ്ഥാനത്തിന്‍റെ മുന്‍നിരയിലേക്കെത്തിയത്. 1993– 94 വര്‍ഷം തുടര്‍ച്ചയായി രണ്ടുതവണ കോര്‍പറേഷന്‍ മേയറായി. നഗരത്തിലെ അടിസ്ഥാന സൗകര്യവികസനത്തിലും കൗണ്‍സിലിന്‍റെ ജനകീയ ഇടപെടലുകളിലും മുദ്ര പതിപ്പിച്ചു. അതിന്ശേഷവും മുന്‍ മേയേഴ്സ് ഫോറം സെക്രട്ടറി എന്ന നിലയിലും കോഴിക്കോടിന്‍റെ വികസന ചര്‍ച്ചകളില്‍ സജീവ സാനിധ്യമായിരുന്നു. രണ്ടു തവണ സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്‍റുമായി. 

2006 മുതല്‍ 2011വരെയും അതിനുശേഷം 2016 മുതല്‍ 2019 വരെയും സ്പോട്സ് കൗണ്‍സില്‍ തലപ്പത്ത് പ്രവര്‍ത്തിച്ചു. കായിക താരങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍, അക്കാദമികളുടെ നവീകരണം എന്നിവ നടപ്പാക്കി. നിലവില്‍ സിപിഎം ടൗണ്‍ ഏരിയാകമ്മിറ്റി അംഗവും, കാലിക്കറ്റ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനുമായിരുന്നു. അസുഖത്തെ തുടര്‍ന്ന് വിശ്രമജീവിതത്തിലായിരുന്നു. ഇന്നലെ രാത്രി രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. സംസ്കാരം നാളെ 11 മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടത്തും.

Senior CPM Leader TP Dasan Passes Away:

Senior CPM leader TP Dasan has passed away. He served as the Mayor of Kozhikode from 1991-95 and was a long-time member of the CPM Kozhikode District Committee.