kp-dhanapalan-01

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചാലക്കുടി മുന്‍ എംപിയുമായിരുന്ന കെ.പി.ധനപാലന്‍ (76) അന്തരിച്ചു. എറണാകുളം ഡിസിസി പ്രസിഡന്റായിരുന്നു. 1950 ഏപ്രിൽ നാലിനായിരുന്നു ജനനം.  1979ൽ പറവൂർ നഗരസഭാംഗമായതോടെയാണു തിരഞ്ഞെടുപ്പ് രംഗത്തു സജീവമാകുന്നത്. പാർട്ടി പറഞ്ഞത് അനുസരിച്ചും സ്വീകരിച്ചും പാർട്ടിക്കൂറു പുലർത്തിയിരുന്ന നേതാവായിരുന്നു കെ.പി.ധനപാലന്‍.  

കുറച്ചുനാളുകളായി അസുഖബാധിതനായിരുന്നു.  എ.കെ.ആന്റണിയുടെ ഏറ്റവും വിശ്വസ്തനായ നേതാവായിരുന്നു അദ്ദേഹം. ഞായറാഴ്ച പറവൂരിൽ വി.ഡി.സതീശന് നൽകിയ സ്വീകരണ പരിപാടിയിലാണ് ധനപാലന്‍ അവസാനമായി പങ്കെടുത്തത്. ശാരീരിക ബുദ്ധിമുട്ടുകൾ അവഗണിച്ചാണ് പാർട്ടി പരിപാടിയിൽ പങ്കെടുത്തത്. 

ENGLISH SUMMARY:

Senior Congress leader and former Chalakudy MP K.P. Dhanapalan passed away at the age of 76. A former president of the Ernakulam DCC, he played a significant role in Kerala politics and was known for his unwavering loyalty to the Congress party. Dhanapalan began his electoral journey as a Paravur municipal councillor in 1979 and remained an active and respected political figure throughout his career. His demise marks the end of a long chapter in Kerala's political landscape.