വീണ വിജയന്‍
സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വീണാ വിജയന്റെ ബാങ്ക് ലോക്കര്‍ പരിശോധിക്കാന്‍ ഇ.ഡി. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കര്‍ ആണ് തുറക്കുക. ഈ അക്കൗണ്ട് കഴിഞ്ഞ ദിവസം ഇ.ഡി മരവിപ്പിച്ചിരുന്നു
കേസിൽ പരമാവധി തെളിവുകൾ എത്രയും വേഗം ശേഖരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മരവിപ്പിച്ച അക്കൗണ്ടിൽ ഒന്നര ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ ലോക്കർ സൗകര്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. തിങ്കളാഴ്ച ഹൈക്കോടതി കേസിൽ അപ്പീൽ പരിഗണിക്കാനിരിക്കെ അനുകൂല വിധി സമ്പാദിക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കാനാണ് അന്വേഷണ ഏജൻസി ശ്രമിക്കുന്നത്.
ഇതിനായി ശേഖരിക്കുന്ന തെളിവുകൾ മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കാനും നീക്കമുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇരുനൂറ്റി നാൽപ്പത്തി രണ്ട് അക്കൗണ്ടുകളാണ് കഴിഞ്ഞ ദിവസം മരവിപ്പിച്ചത്.
അതേസമയം, തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം വരും. ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നൽകും. അതേസമയം, കേസിൽ കോർപ്പറേഷൻ മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണിയടക്കം ആറുപ്രതികൾ കൂടി അറസ്റ്റിലായി. കേസിൽ നടപടികൾ വേഗത്തിലാക്കാനാണ് ഇഡി നീക്കം. രേഖകളുടെ പരിശോധന പൂർത്തിയാകും മുൻപ് തന്നെ ബന്ധപ്പെട്ടവർക്ക് സമൻസ് അയക്കും. അന്വേഷണത്തിനെതിരെ CMRL ഹൈക്കോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിലാണ് നടപടി.