സര്‍ക്കാരിന്റേത് സുതാര്യവും ജനാഭിമുഖവുമായ നയമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അർലേക്കര്‍. നെഹ്റുവിനെ ഉദ്ധരിച്ചായിരുന്നു ഗവര്‍ണറുടെ പ്രസംഗം. കേരള നിയമസഭയില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചു.
ധനസ്ഥിതി സമ്മര്‍ദത്തിലെന്ന് നയപ്രഖ്യാപനം. സര്‍ക്കാര്‍ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രശ്നം. കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ പിന്തുണ ആഗ്രഹിക്കുന്നു. ഭരണത്തില്‍ സുതാര്യത ലക്ഷ്യം. യുഡിഎഫ് പ്രകടനപത്രികയിലുള്ള സൗജന്യയാത്ര നയപ്രഖ്യാപനത്തിലും. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കും. കോളജ് വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ വീതം. 25 ലക്ഷത്തിന്റെ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്. ക്ഷേമപെന്‍ഷന്‍ മൂവായിരം രൂപയാക്കുമെന്നും നയപ്രഖ്യാപനത്തില്‍.
കേരളത്തെ തുറമുഖ ഹബ്ബാക്കുമെന്ന് നയപ്രഖ്യാപനം. പതിനായിരം ചെറുകിട വ്യവസായങ്ങളെ പിന്താങ്ങും. വനിതാ കാര്‍ഷിക കണ്‍സോര്‍ഷ്യം സ്ഥാപിക്കും. സുഗന്ധവ്യഞ്ജന വില്‍പനയ്ക്ക് PPP പാര്‍ക്ക്. വന്യജീവിപ്രശ്നം പരിഹരിക്കുന്നതിന് മുന്‍ഗണന. ചലച്ചിത്ര നയം കൊണ്ടുവരും;മീഡിയാ സിറ്റി സ്ഥാപിക്കും. ചലച്ചിത്രമേള മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. ലഹരി മുക്ത നടപടികള്‍ ശക്തമാക്കും.
എക്സൈസ് വകുപ്പിനെ പുനക്രമീകരിക്കും. പ്ലസ് ടു സീറ്റ് ആവശ്യത്തിന് കൂട്ടുമെന്ന് സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കും. നെഹ്റു ശാസ്ത്രകേന്ദ്രങ്ങള്‍ തുടങ്ങും. ലക്ഷ്യം ശാസ്ത്ര അവബോധം.
നയപ്രഖ്യാപനം തത്സമയം കാണാം.