സിഎംആര്‍എല്ലിനെതിരായ ഇഡി അന്വേഷണത്തില്‍ പട്ടികയിലെ മറ്റ് പേരുകളിലേയ്ക്ക് ഉടന്‍ അന്വേഷണമില്ല. ആദ്യഘട്ട അന്വേഷണം സിഎംആര്‍എല്‍–എക്സാലോജിക് ഇടപാടില്‍ മാത്രം. പിടിച്ചെടുത്ത രേഖകളുടെ വിശദപരിശോധന ആരംഭിച്ചു. യുഡിഎഫ് നേതാക്കളിലേക്ക് അന്വേഷണം രണ്ടാംഘട്ടത്തില്‍.
അതേസമയം, ഇഡി തന്നോടൊന്നും ചോദിച്ചില്ലെന്ന് പിണറായി വിജയന്‍. വീണയുടെ ഒരു അക്കൗണ്ട് മരവിപ്പിച്ചു. എന്നാല്‍ നിങ്ങള്‍ പറയുന്ന കോടികള്‍ ആ അക്കൗണ്ടില്‍ ഇല്ല. മുഖ്യമന്ത്രി മറുപടി പറയാത്തത് അദ്ദേഹത്തോട് ചോദിക്കണമെന്നും പിണറായി.
ശശിധരൻ കർത്തയുടെ ഡയറിയിൽ ചുരുക്കപ്പേരുള്ള നേതാക്കളെയാകും രണ്ടാംഘട്ടത്തില്‍ ചോദ്യം ചെയ്യുക. രേഖകളിൽ മൂന്ന് മുന്നണിയിൽപ്പെട്ട രാഷ്ട്രീയ നേതാക്കളുടെയും പേരുണ്ട്. ഈ പേരുകളിലേക്കും അന്വേഷണം നടത്താനാണ് തീരുമാനം. നിലവിലെ യുഡിഎഫ് മന്ത്രിസഭയിലെ രണ്ട് അംഗങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇ.ഡിക്ക് മുൻപിൽ ഇവർ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വന്നാൽ രാഷ്‌ട്രീയമായി യുഡിഎഫിനും തിരിച്ചടിയാകും. ഇന്നലെ ഇ.ഡി നടത്തിയ പരിശോധനയിൽ കമ്പനി പലരുമായും നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ലഭിച്ചെന്നാണ് വിവരം.