pinarayvijayan

മാസപ്പടികേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിണറായി വിജയന്‍  പലവട്ടം പറഞ്ഞുറപ്പിക്കാന്‍ ശ്രമിച്ചത്. നിയമപരമാണ് വീണയുടെ കമ്പനിയുടെ ഇടപാടുകളെന്നും വാദിച്ചു. പിണറായി സ്വീകരിച്ച നിലപാടുകള്‍ ഇനി നിലനില്‍ക്കുമോ എന്നതും സിപിഎം എത്ര പ്രതിരോധം തീര്‍ക്കും എന്നതുമാണ് രാഷ്ട്രീയ രംഗം ഉറ്റുനോക്കുന്നത്. 

വീണാവിജയന്‍റെ ഐടി കമ്പനിയായ എക്സാലോജിക്കും കരിമണല്‍കമ്പനി സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടുകളെ കുറിച്ചുള്ള ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമെന്നാണ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിണറായി വിജയന്‍ ആവര്‍ത്തിച്ച് കൈക്കൊണ്ട നിലപാട്. മകള്‍ക്ക് ബിസിനസ് നടത്താന്‍ അവകാശമില്ലേ എന്ന ചോദ്യവും ഉയര്‍ത്തി.  

രാഷ്ട്രീയ നേതാവായ ഒരാളുടെ മകളായതുകൊണ്ട് വീണക്ക് ബിസിനസ് നടത്താന്‍പാടില്ലെ എന്നതായിരുന്നു ചോദ്യം. വിഷയം നിരന്തരമായി ഉന്നയിക്കുന്ന മാത്യുകുഴല്‍നാടനെതിരെ നിയമസഭക്കുള്ളില്‍വെച്ച് പിണറായി പൊട്ടിത്തെറിച്ചതും കേരളം കണ്ടു നിന്നു. ബിനീഷ് കോടിയേരിയോടും വീണാവിജയനോടും സിപിഎമ്മിന് എന്താണ് രണ്ടു നിലപാടെന്ന ചോദ്യത്തിനുത്തരം ഇതായിരുന്നു. കേന്ദ്ര ഏജന്‍സികളും കോടതിയും മറ്റും ഏതറ്റംവരെ പോകുമെന്ന് നോക്കാം എന്നുപറഞ്ഞ പിണറായിക്കും കുടുംബത്തിനും കനത്ത രാഷ്ട്രീയ തിരിച്ചടിയുടെ ആഘാതത്തില്‍നില്‍ക്കുന്ന സിപിഎം  ഏതറ്റം വരെ പിന്തുണ നല്‍കുമെന്നതാണ് ഇനി കാണേണ്ടത്.

ENGLISH SUMMARY:

The Veena Vijayan case has sparked significant political debate, with the Chief Minister's previous justifications for his daughter's business dealings now facing scrutiny. The political landscape is closely watching how the CPM will defend these actions and whether the Chief Minister's past statements will hold.