മുനമ്പം ഭൂമിക്കേസില്‍ നിയമം മറികടന്നുള്ള സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കു വഴങ്ങേണ്ടതില്ലെന്ന് വഖഫ് ബോര്‍ഡില്‍ ധാരണ. ഭൂമി വഖഫല്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളിയതിനൊപ്പം ബോര്‍ഡിനെതിരെ നിലപാട് എടുത്ത മുസ്​ലിം ലീഗ് നേതാവ്  അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി നിയമിതനായതും ‌കണക്കിലെടുത്താണു നീക്കം. ഇതോടെ മുനമ്പം വിഷയത്തില്‍ സര്‍ക്കാരുമായി വേണ്ടിവന്നാല്‍ ഏറ്റുമുട്ടലിന് തയാറെന്ന സൂചനയാണ് ബോര്‍ഡ് നല്‍കുന്നത്.

മുനമ്പം ഭൂമി കേന്ദ്രസര്‍ക്കാരിന്റെ വഖഫ് പോര്‍ട്ടലായ ഉമീദില്‍ റജിസ്റ്റര്‍ ചെയ്തത് മനോരമ ന്യൂസിലൂടെയാണു പുറംലോകം അറിഞ്ഞത്. കഴിഞ്ഞ സര്‍ക്കാര്‍ പോകുന്ന പോക്കില്‍ പണി തന്നതാണന്ന മുഖ്യമന്ത്രിയുടെ വാദം ബോര്‍ഡംഗങ്ങള്‍ ഒന്നടങ്കം തള്ളി. പിണറായി വിജയന്‍ സര്‍ക്കാരില്‍ നിന്ന് നിര്‍ദേശവും കിട്ടിയിരുന്നില്ല. മേയ് 17 എന്ന കേന്ദ്രസര്‍ക്കാരിന്റെ സമയ പരിധി പാലിക്കുകയാണ് ഉണ്ടായതെന്നും ബോര്‍ഡ് തുറന്നടിക്കുന്നു.

സര്‍ക്കാര്‍ മാറിയാലും വഖഫ് ബോര്‍ഡ് നിലപാടുകളില്‍ മാറ്റമുണ്ടാകില്ല. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നു വാദിച്ചിരുന്ന അഡ്വക്കേറ്റ് മുഹമ്മദ് ഷാ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായതോടെ കേസുകളില്‍ തിരിച്ചടിയുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.

ENGLISH SUMMARY:

The Waqf Board has reportedly taken a firm stance against the newly formed state government regarding the highly sensitive Munambam land dispute. Board members unanimously rejected the Chief Minister's recent claims that the previous LDF administration pressured them into registering the Munambam property on the central government’s 'Umeed' portal. Clarifying their position, the board stated that the registration was carried out independently to meet the Central Government's strict compliance deadline of May 17. The geopolitical and legal friction has intensified following the government's appointment of Advocate Mohammed Shah, a Muslim League leader who previously opposed the board's claims, as the Additional Advocate General. Despite potential legal challenges arising from this key appointment, the Waqf Board remains resolute that a change in state governance will not alter its core legal defense or compromise its autonomous statutory authority.