Untitled design - 1

ആലപ്പുഴയില്‍ പിണറായി വിജയന്‍റെ ഗണ്‍മാന്‍മാര്‍ യൂത്തുകോണ്‍ഗ്രസുകാരെ മര്‍ദിച്ചത് ചട്ടവിരുദ്ധവും കുറ്റകൃത്യവുമെന്ന് എസ്.ഐടിയുടെ റിപ്പോര്‍ട്ട്. പിണറായിക്ക് ഒപ്പമുള്ള അനില്‍കുമാര്‍ ഉള്‍പ്പടെ അഞ്ച് പേരെ ഉടന്‍ സസ്പെന്‍ഡ് ചെയ്തേക്കും. അതിനിടെ കേസ് അട്ടിമറിച്ചത് എം.ആര്‍.അജിത്കുമാറെന്ന് അഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ എസ്.ഐടിക്ക് തെളിവ് കൈമാറി. എ.ഡി.ജി.പിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണത്തിന് തീരുമാനം.

 

29 മാസം പിണറായി സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനമെന്ന് വാഴ്ത്തിയ മര്‍ദനം ചട്ടവിരുദ്ധവും ക്രമിനല്‍ കുറ്റമെന്നും ഉറപ്പിച്ചിരിക്കുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസംഘം. കരിങ്കൊടി കാണിക്കാനെത്തിയവരെ ലോക്കല്‍ പൊലീസ് പിടിച്ചുമാറ്റി. മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടേണ്ട ആവശ്യമില്ലായിരുന്നു. എന്നിട്ടും ഇടപെട്ടത് ചട്ടവിരുദ്ധം. ലാത്തി ഉപയോഗിക്കാന്‍ അനുമതിയില്ലാത്തവര്‍ ലാത്തികൊണ്ട് തലക്കടിച്ചത് വധശ്രമകുറ്റം ചുമത്താവുന്ന ക്രിമിനല്‍ കുറ്റമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി.ജി.പി പരിശോധിക്കുന്നതോടെ പ്രതിപക്ഷനേതാവ് പിണറായി വിജയനൊപ്പം ഇപ്പോഴുമുള്ള അനില്‍കുമാര്‍ ഉള്‍പ്പടെ അഞ്ച് പേരെ സസ്പെന്‍ഡ് ചെയ്തേക്കും. 

 

Also Read: ‘രക്ഷാപ്രവര്‍ത്തനം’ കേസ് അട്ടിമറിച്ചത് എഡിജിപി അജിത് കുമാര്‍; തെളിവ് നിരത്തി ഉദ്യോഗസ്ഥര്‍


ഗണ്‍മാന്‍മാരെ ഇതുവരെ സംരക്ഷിക്കുന്ന തരത്തില്‍ കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടും തിരുത്തിയത് എ.ഡി.ജി.പി M.R.അജിത് കുമാറെന്ന് ആദ്യം കേസ് അന്വേഷിച്ച അഞ്ച് ഉദ്യോഗസ്ഥര്‍ എസ്.ഐടിക്ക് തെളിവ് കൈമാറി. എ.ഡി.ജി.പിയുടെ ഓഫീസിലുണ്ടായിരുന്ന രണ്ട് ഗ്രേഡ് എസ്.ഐമാരാണ് ഫയല്‍ വാങ്ങി തിരുത്തിയതെന്നുമാണ് മൊഴി. ഇവരേയും ചോദ്യം ചെയ്യും. അതിന് ശേഷമാവും അജിത്കുമാറിന്‍റെ ഇടപെടലിനേക്കുറിച്ച് റിപ്പോര്‍ട്ട് കൈമാറുക. 

ENGLISH SUMMARY:

CM Pinarayi Vijayan's gunmen assault on Youth Congress workers has been deemed illegal and criminal by an SIT report. The report suggests that the actions of the gunmen, who were not authorized to use lathis and allegedly struck protestors on the head, could constitute attempted murder.