parakkode-lorry-accident

പത്തനംതിട്ട പറക്കോട്ട്  റോഡരികിലെ വീടിന് മുകളിലേക്ക് മെറ്റൽ കയറ്റി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഉറങ്ങിക്കിടന്ന സ്ത്രീ മരിച്ചു. പറക്കോട് പീടികയിൽ മറിയം ബീവി ആണ് മരിച്ചത്. (60)  വയസ് ആയിരുന്നു. കെ പി റോഡിൽ സ്കൂൾ ജംക്‌ഷന് സമീപം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. 

നിയന്ത്രണം വിട്ട ടോറസ് ലോറി റോഡരികിലെ ഇലക്ട്രിക് പോസ്റ്റും തകർത്ത് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്നു വീണു. ഈ സമയം മുറിക്കുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മറിയം ബീവി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അടൂർ ഫയർഫോഴ്സ് സംഘം ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇവരെ പുറത്തെടുത്തത്. ഉടൻ തന്നെ അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ENGLISH SUMMARY:

In a heartbreaking accident in Parakode, Pathanamthitta, a 60-year-old woman named Maryam Beevi lost her life after a speeding lorry overturned directly onto her house. The tragic incident occurred around 3:00 AM along the Kayamkulam–Punalur road near the Parakode School Junction. A heavy commercial vehicle loaded with construction metal lost steering control, snapped an electric post on the roadside, and crashed heavily down into the low-lying residential property. The impact caused the structural walls of the bedroom to collapse entirely onto a sleeping Maryam Beevi, trapping her under the debris and heavy concrete blocks. Local emergency services and Fire Force personnel rushed to the scene and managed to extricate her from the wreckage, but she was unfortunately declared dead on arrival.