പന്ത്രണ്ട് കോടി രൂപയുടെ വിഷു ബംപര്‍ ഒന്നാം സമ്മാനം VB 135452 എന്ന ടിക്കറ്റിന്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫിസ് ഏജന്റ് ഡി. അനിൽ ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ഇതേ നമ്പർ വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.
രണ്ടാം സമ്മാനം VA 616453, VB 327020, VC 348224, VD 252972, VE 649598, VG 367998 എന്നീ നമ്പറുകള്‍ക്ക് തിരുവനന്തപുരം ഗോർഖി ഭവനിലായിരുന്നു നറുക്കെടുപ്പ്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാർക്ക് വിറ്റുകഴിഞ്ഞുവെന്നത് റെക്കോര്‍ഡാണ്. പതിനൊന്ന് ലക്ഷത്തിലേറെ ടിക്കറ്റ് വിറ്റ പാലക്കാട് ജില്ലയിലാണ് മുന്നില്‍. ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി കഴിഞ്ഞാല്‍ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകള്‍ക്ക് ലഭിക്കും.
മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വിതം ആറ് പരമ്പരകള്‍ക്കും ലഭിക്കും. ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ് അഞ്ച് പരമ്പരകള്‍ക്ക് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും. 300 രൂപയാണ് ഓരോ വിഷു ബംപര്‍ ടിക്കറ്റിന്‍റെയും വില. തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് വില്‍പ്പനയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.