സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മൂല്യനിര്‍ണയത്തിലെഗുരുതരവീഴ്ചയില്‍ ആശങ്കയിലായി വിദ്യാര്‍ഥികളും രക്ഷിതാക്കളും. ഓണ്‍സ്ക്രീന്‍ മാര്‍ക്കിങ്ങില്‍ ആയിരക്കണക്കിന് ഉത്തരക്കടലാസുകളാണ്അവ്യക്തമായത്. പുനര്‍ മൂല്യനിര്‍ണയ അപേക്ഷയ്ക്കുള്ള വെബ്സൈറ്റിലും പിഴവുകളുണ്ടായത് വിദ്യാര്‍ഥികള്‍ക്ക് ഇരട്ടപ്പരീക്ഷയായി.ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിഅനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ് സി.ബി.എസ്.ഇ. ആവശ്യമായ മുന്നൊരുക്കമോപരിശീലനമോ നല്‍കാതെ ഓണ്‍സ്ക്രീന്‍ മാര്‍ക്കിങ് സംവിധാനംനടപ്പിലാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

മൂല്യനിര്‍ണയത്തിനായിഉത്തരക്കടലാസുകള്‍ സ്കാന്‍ ചെയ്യാന്‍ ഏല്‍പിച്ചത് സ്വകാര്യഏജന്‍സിയെയാണ്. മടങ്ങിയ പേജുകള്‍ സ്കാന്‍ ചെയ്യാപ്പെടാതെ പോവുകയുംസ്കാന്‍ ചെയ്ത പേജുകള്‍ അവ്യക്തമാവുകയും ചെയ്തതോടെ പലര്‍ക്കും മാര്‍ക്ക്ഗണ്യമായി കുറഞ്ഞു. അധ്യാപകര്‍ക്കാവട്ടെ ഒ.എസ്.എം മൂല്യനിര്‍ണയത്തിനായിരണ്ടു ദിവസത്തെ പരിശീലനം മാത്രമാണ് നല്‍കിയത്. യാതൊരു ആലോചനയും ഇല്ലാതെനടത്തിയ പരിഷ്കാരത്തിന്‍രെ ഫലമാണ് ഇതെന്നും സി.ബി.എസ്.ഇയുടെ  വിശ്വാസ്യതതന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും കേരള സി.ബി.എസ്.ഇ മാനേജ്മെന്‍റ്സ്അസോസിയേഷന്‍ പ്രതികരിച്ചു.മൂല്യനിര്‍ണയത്തിലെ പിഴവുകള്‍ക്കു പിന്നാലെ പുനര്‍ മൂല്യനിര്‍ണയത്തിന്അപേക്ഷിക്കാനുള്ള പോര്‍ട്ടലിലെ സാങ്കേതിക തടസങ്ങള്‍ കൂടി ആയതോടെവിദ്യാര്‍ഥികള്‍ ശരിക്കും പരീക്ഷിക്കപ്പെടുകയാണ്. ഉത്തരക്കടലാസിന്‍റെപകര്‍പ്പ് എടുക്കാന്‍ പലര്‍ക്കും വന്‍ തുകയാണ് ഫീസായി പോര്‍ട്ടലില്‍കാണിക്കുന്നത്. അക്കൗണ്ടില്‍ നിന്ന് പണം പോവുകയും പോര്‍ട്ടലില്‍ക്രെഡിറ്റ് ആയില്ലെന്ന് കാണിക്കുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടായി.പകര്‍പ്പ് എടുക്കാന്‍ അപേക്ഷിക്കാനുള്ള സമയം ഒരു ദിവസംനീട്ടിയതൊഴിച്ചാല്‍ പ്രശ്ന പരിഹാരത്തിന് സി.ബി.എസ്.ഇയുടെ ഭാഗത്തുനിന്ന്കാര്യമായ നീക്കങ്ങളൊന്നും ഉണ്ടാകുന്നില്ല.

 

ENGLISH SUMMARY:

CBSE Class 12 Evaluation Errors Spark Student and Parent Anxiety Thousands of CBSE Answer Sheets Unclear Due to On-Screen Marking Glitches Revaluation Website Errors Add to Student Woes in CBSE Class 12 Exams Uncertainty Looms Over CBSE Class 12 Students Amidst Evaluation Mistakes Technology Failures Plague CBSE Revaluation Process for Class 12 Students