കണ്ണൂര്‍ പയ്യന്നൂരിൽ പൊലീസ് ക്വാർട്ടേഴ്സിലേക്ക് ബോംബെറിഞ്ഞ കേസിൽ നാല് സിപിഎം പ്രവർത്തകർ കുറ്റവിമുക്തർ. ഷിജിൽ , ടി.സി.വി.നന്ദകുമാർ, കെ.വികാസ് , കെ. രഞ്ജിത്ത് എന്നിവരെയാണ് തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്. പൊലീസ് അന്വേഷണം കൃത്യമല്ലെന്നും പ്രതികള്‍ക്ക് സംശയത്തിന്‍റെ ആനുകൂല്യം ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസ് അന്വേഷിച്ച നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിക്കെതിരെ നടപടിക്കും കോടതി നിര്‍ദേശിച്ചു.
2016 ജനുവരി 16നാണ് പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന് സമീപത്തെ കോർട്ടേഴ്സിന് നേരെ ബോംബെറിഞ്ഞത്. പൊലീസിന് നേരെ ബോംബെറിഞ്ഞ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി.കെ നിഷാദിനെതിരെ കാപ്പ ചുമത്തിയതും ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെ അറസ്റ്റ് ചെയ്തതുമടക്കം പൊലീസിനെതിരായ രോഷമായിരുന്നു ബോംബേറിന് കാരണമെന്നാണ് കേസ്. പൊലീസിനെതിരെ നിരന്തരം ഭീഷണിയും അന്നുണ്ടായിരുന്നു