ചെറുപ്രായത്തില്‍ ക്യാൻസർ ബാധിച്ച വെളിയനാട് ഗവ. യു.പി. സ്കൂളിലെ നഴ്‌സറി വിദ്യാർത്ഥിനി ആദിക അനീപ് സുമനസുകളില്‍ നിന്ന് ചികിത്സാസഹായം തേടുന്നു. കുട്ടി ഇപ്പോള്‍ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിലെയും, വെല്ലൂർ ക്രിസ്ത്യന്‍ മെഡിക്കൽ കോളജിലെയും ചികിത്സയിലാണ്. വിവിധ പരിശോധനയ്ക്കും, പ്രാഥമിക ചികിത്സയ്ക്കുമായി തന്നെ ഭീമമായൊരു തുക ഇതിനകം കുടുംബം ചിലവഴിച്ചു കഴിഞ്ഞു.
മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് ഇനിയൊരു പരിഹാരം. വെല്ലൂർ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി 60 ലക്ഷത്തിലധികം രൂപയാണ് ഇനി വേണ്ടത്. ദിവസ വേതന ജോലിക്കുപോകുന്ന അനീപിൻ്റെയും സ്വകാര്യ ആശുപത്രിയുടെ ലാബിൽ ജോലി ചെയ്യുന്ന നിജയുടെയും വരുമാനംകൊണ്ട് ഇത്ര വലിയ തുക കണ്ടെത്താനാവില്ല.
നമ്മുടെ നാടൊന്നാകെ ആദികമോൾക്കായി ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. പണം സമാഹരിക്കുന്നതിനായി ജനകീയ സഭ രൂപികരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡ വട്ടപ്പാറ ശാഖയിൽ ഇതിനായി പ്രത്യേകം അക്കൗണ്ട് തുറന്നിട്ടുണ്ട്.
മെയ് 16,17 തീയതികളിലായി സന്നദ്ധ പ്രവർത്തകർ നിങ്ങളുടെ വീടുകളിൽ എത്തും. ഓരോ കുടുംബത്തിനും നീക്കി വെക്കാൻ കഴിയുന്ന പരമാവധ സഹായം സന്നദ്ധ പ്രവർത്തകർക്ക് കൈമാറുകയോ, നോട്ടീസിലെ QR കോഡ് വഴി അക്കൗണ്ടിലേക്ക് നേരിട്ട് അയക്കുകയോ ചെയ്ത് ജീവ കാരുണ്യ പ്രവർത്തനത്തില്‍ പങ്കാളികളാകണമെന്ന് ജനകീയ സഭ അഭ്യര്‍ഥിച്ചു.
പണം അയക്കേണ്ട അക്കൗണ്ട് നമ്പര്‍ ; 62580100005936 . Bank Account Name ; Julia James
IFSC code; BARB0VJKAIP