kerala-police-3

പൊലീസിലെ ഇടത് അനുകൂലികൾക്കെതിരെ പണി തുടങ്ങി വി.ഡി.സതീശൻ സർക്കാർ. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയെയും പ്രസിഡന്റിനെയും സ്ഥലംമാറ്റി. ഇന്റലിജൻസിൽ ജോലി ചെയ്തിരുന്ന ഇരുവരെയും ലോക്കൽ പോലീസിലേക്കാണ് മാറ്റിയിരിക്കുന്നത്.

 

സംസ്ഥാന പ്രസിഡന്റ് ആർ.പ്രശാന്ത് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആകും. സംസ്ഥാന സെക്രട്ടറി സി.ആർ ബിജുവിനെ കൊച്ചി സിറ്റി പോലീസിന്റെ ഭാഗമാക്കി മാറ്റുകയുമാണ് ചെയ്തത്. 

 

വർഷങ്ങളായി കാക്കി യൂണിഫോം ഇടാത്ത വിഭാഗങ്ങളിൽ ജോലിചെയ്യുന്ന ഇവരെ യൂണിഫോം ഇട്ട് ജോലി ചെയ്യിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് കോൺഗ്രസ് അനുകൂല സംഘടനകൾ പറയുന്നത്.

ENGLISH SUMMARY:

The V.D. Satheesan-led government has initiated transfers against leaders of the Left-backed Police Officers Association in Kerala. State president R. Prashanth and secretary C.R. Biju, who were serving in the Intelligence wing, have been shifted to local police roles. Congress-backed groups say the move is intended to bring officers who had long avoided uniformed duty back into active field policing.