കോഴിക്കോട് ജില്ലയില്‍ കനത്ത മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലില്‍ ഒരു മരണം. നാലുപേര്‍ക്കു പരുക്കേറ്റു. മുക്കം കൂമ്പാറ മുണ്ടുമല സ്വദേശി ഇളംപുള്ളിയില്‍ ജെയ്സണ്‍ ആണ് മരിച്ചത്. മുണ്ടുമലയിലെ കോഴിഫാമില്‍ വച്ചാണ് ഇയാള്‍ക്കു മിന്നലേറ്റത്. ഉടന്‍ മണാശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൂമ്പാറയില്‍ മറ്റൊരാള്‍ക്കും മിന്നലേറ്റു. ഇയാളെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശേരിയില്‍ മൂന്നുപേരും മിന്നലേറ്റ് പരുക്കുകളോടെ ചികിത്സ തേടി.
ENGLISH SUMMARY:
One person was killed and four others sustained injuries following a severe lightning strike accompanied by heavy rains in Kozhikode district. The deceased has been identified as Jaison Ilampulliyil, a native of Mundumala in Mukkam Koompara. Jaison was struck by lightning while working inside a local poultry farm and was rushed to a private hospital in Manassery, where he succumbed to his injuries. In a separate incident at Koompara, another individual was struck and is currently undergoing treatment at a private hospital in Omasery. Additionally, three people in Thamarassery sought medical attention for injuries sustained during the sudden lightning activity in the region.