എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിന്റെ കായലോരത്തെ തണൽ മരങ്ങൾക്കും ഇടനാഴികൾക്കും വി.ഡി സതീശൻ എന്ന പേര് സുപരിചിതമാണ്. പ്രീഡിഗ്രി മുതൽ ആറ് വർഷം നീണ്ട ക്യാമ്പസ് ജീവിതം. ആ പഴയ വിദ്യാർത്ഥി നേതാവ് ഇന്ന് കേരളത്തിന്റെ നായകനായി മാറുമ്പോൾ തങ്ങളുടെ പ്രിയപ്പെട്ട സതീശനെ ഹൃദയത്തോട് ചേർത്തുപിടിക്കുകയാണ് തേവര ക്യാമ്പസ്.1979ലെ ഒരു ജൂൺ മാസത്തിലാണ് വി.ഡി സതീശൻ തേവര എസ്.എച്ച് കോളജിന്റെ പടവുകൾ ആദ്യമായി കയറുന്നത്. പ്രീഡിഗ്രിയും ഡിഗ്രിയും കഴിഞ്ഞിറങ്ങി, വീണ്ടും ഡിഗ്രിക്ക് ഒരു വർഷം കൂടി പഠിച്ചു. 1985 വരെ, ആറു വർഷക്കാലം സതീശൻ ഈ ക്യാമ്പസിന്റെ ശ്വാസമായിരുന്നു. പുസ്തകങ്ങൾക്കിടയിലും വിപ്ലവ വീര്യമുള്ള രാഷ്ട്രീയ പ്രസംഗങ്ങൾക്കിടയിലും സതീശൻ ഉണ്ടായിരുന്നുപഠനത്തിലും സമരപോരാട്ടത്തിലും ഒരേപോലെ മികവ് കാട്ടിയ വിദ്യാർത്ഥി ഇന്ന് ക്യാമ്പസിന് ആകെ അഭിമാനമാണ് അന്നത്തെ ആ തീപ്പൊരി നേതാവിനെ സഹപാഠിയായ ഷൈജു ആന്റണി ഓർക്കുന്നത് ഇങ്ങനെയാണ്.അധ്യാപകർക്കും സഹപാഠികൾക്കും മാത്രമല്ല, കോളേജിലെ പഴയ ജീവനക്കാർക്കും സതീശനെ കുറിച്ച് ഒരുപാട് ഓർമ്മകൾ പങ്കുവെക്കാനുണ്ട്.
ഈ കലാലയ ചരിത്രത്തിൽ നാടിന്റെ പ്രിയപ്പെട്ട സതീശനും ഇനി ഒരു തിളക്കമുള്ള അധ്യായമാണ്. നിരവധി പ്രതിഭകളെ നാടിന് നൽകിയ തേവര ക്യാമ്പസിന് ഇനി തലയുയർത്തി പറയാംനാടിനെ നയിക്കുന്ന ഒരാൾ ഞങ്ങളുടെ ഇടനാഴികളിലൂടെ നടന്നു വളർന്നവനാണെന്ന്.