പ്രമുഖ മുസ്‌ലിം മതപണ്ഡിതനായ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിംയാരുടെ ജീവചരിത്രം പുറത്തിറങ്ങുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള മാജിക് മൂണ്‍ പബ്ലിഷേഴ്സാണ് വണ്‍ടൈം വണ്‍ ലൈഫെന്ന പേരില്‍ ഇംഗ്ലീഷിലുള്ള ജീവചരിത്രം തയാറാക്കിയത്. യഥാസ്തിക മതനേതാവെന്ന പേരിലറിയപ്പെടുന്ന കാന്തപുരത്തിന്റെ ജീവചരിത്രം എഴുതിയവരില്‍ വനിതയുമുണ്ടെന്നതാണ് കൗതുകംകോഴിക്കോടിന്റെ മലയോര ഗ്രാമത്തില്‍ നിന്നും രാജ്യത്തെ ഏറ്റവും പ്രൊഫഷണലായ മുസ്‌ലിം പണ്ഡിതനിലേക്കുള്ള അബൂബക്കര്‍ മുസ്‌ലിംയാരുടെ ജീവിതയാത്രയാണ്
വണ്‍ടൈം വണ്‍ ലൈഫ്. ഈ ജീവിതം കേരളത്തിനും രാജ്യത്തിനും പുറത്തുള്ള വായനക്കാര്‍ക്ക് പരിചയപെടുത്തുകയാണ് ലക്ഷ്യം. യമനില്‍ വധശിക്ഷയ്ക്കു വിധിക്കപെട്ടിരുന്ന നിമിഷയ്ക്കായുള്ള ഇടപെടലടക്കം പുസ്കകത്തില്‍ വിശദമായി പറയുന്നുണ്ട്. 15 അധ്യായങ്ങളിലായി 300 പേജുകളിലായണ് ജീവചരിത്രം.
ഡല്‍ഹി ബെന്നറ്റ് സര്‍വകലാശാല അധ്യാപകനായ എന്‍.പി.അഹമ്മദ് ജുനൈദ്,കാലിക്കറ്റ് സര്‍വകലാശ ഗവേഷക ആദില ഹുസൈന്‍,മാധ്യമപ്രവര്‍ത്തകനും ഗവേഷകനുമായ യാസര്‍ അറഫാത്ത്, മുംബൈയിലെ പിരമള്‍ ഫൗണ്ടേഷനിലെ സീനിയര്‍ പ്രോഗ്രാം ലീഡര്‍ എം.കെ. ഷബീര്‍ എന്നിവരാണ് രചയിതാക്കള്‍. യു.എ.ഇയിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം കോലിക്കലാണു മുഖ്യരചയിതാവ് .നാളെ ബെംഗളുരുവിലെ പ്രസിഡന്‍സി സര്‍വകലാശാലയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പുസ്തകം പുറത്തിറക്കുന്നത്.