ബേപ്പൂരില്‍ നിന്നു പുതിയ കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതില്‍ പ്രതീക്ഷയോടെ ലക്ഷദ്വീപിലെ ജനങ്ങള്‍. കടുത്ത യാത്ര ക്ലേശത്തിന്  പുതിയ സര്‍വീസ് പരിഹാരമാകുമെന്നാണു ദ്വീപുകാരുടെ കണക്കുകൂട്ടല്‍. നാലു വര്‍ഷത്തിനുശേഷമാണു ബേപ്പൂരില്‍ നിന്നു ദ്വീപിലേക്ക് കപ്പല്‍ സര്‍വീസ് പുനരാരംഭിക്കുന്നത്.വിവരണാതീതമാണ്, ലക്ഷദ്വീപിലെ ജീവിത ദുരിതം. മീനും തേങ്ങയുമൊഴികെ മനുഷ്യ ജീവിതത്തിനുവേണ്ട എല്ലാം കപ്പലു കയറിയെത്തണം. എന്തിന് നല്ല രീതിയില്‍ പനി വന്നാല്‍പോലും കടലുതാണ്ടി കരയിലെത്തണം.

ദ്വീപ് ഭരണകൂടത്തിന്റെ കപ്പലുകളില്‍ ടിക്കറ്റ് കിട്ടാന്‍ മാസങ്ങള്‍ക്കു മുന്‍പ് ബുക്ക് ചെയ്യേണ്ട അവസ്ഥയാണ്. കൂടാതെ 12 മണിക്കൂറിലേറെ യാത്രയും ചെയ്യണം. ഈ ദുരിതങ്ങളെല്ലാം സ്വകാര്യ കപ്പലെത്തുന്നതോടെ ബര്‍ത്തൊഴിയുമെന്നാണു ദ്വീപുകാരുടെ പ്രതീക്ഷസബ്സിഡിയില്ലാത്തതിനാല്‍ സ്വകാര്യ കപ്പലില്‍  നിരക്ക് മൂന്നിരട്ടിയിലേറെ കൂടും. എന്നാലും പ്രശ്നമില്ലെന്നു ദ്വീപുകാര്‍ബേപ്പൂര്‍ തുറമുഖത്ത് കപ്പല്‍ ചാലിന് ആഴം കുറവുള്ളതു പ്രതിസന്ധിയാകുമെന്ന ആശങ്കയുണ്ടെങ്കിലും‍  1.7 മീറ്റര്‍ ആഴമുള്ള ഇടങ്ങളിലെല്ലാം ഹൈ സ്പീഡ് വെസല്‍ അടുപ്പിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

ENGLISH SUMMARY:

Lakshadweep residents are hopeful about the new ship service from Beypore, anticipating it will alleviate severe travel hardships. This renewed connectivity after four years is expected to offer a much-needed solution to the daily struggles faced by islanders.