നവകേരള യാത്രയിക്കിടെ മര്‍ദനമേറ്റവരുടെ പ്രതീകമായാണ് മല്‍സരിച്ചതെന്നും ആലപ്പുഴയുടെ വോട്ട് പൊലീസിന്റെ അതിക്രമത്തിനെതിരെയുമായിരുന്നെന്നും എ.ഡി തോമസ് മനോരമ ന്യൂസിനോടു പ്രതികരിച്ചു. നടപടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ മര്‍ദിച്ച ഗണ്‍മാന്‍മാരോട് വ്യക്തിപരമായ വിരോധമില്ല. നേരിട്ട് കണ്ടാല്‍ പരിചയം പുതുക്കുമെന്നും ചായകുടിക്കുമെന്നും എ.ഡി തോമസ് പറഞ്ഞു. 

 

നവകേരള യാത്രയിലെ മര്‍ദനക്കേസില്‍ പ്രതികളായ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരെ സസ്പെന്‍ഡ് ചെയ്തേക്കുമെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു നിയുക്ത എംഎല്‍എ. എ.ഡി തോമസ് ഉള്‍പ്പടെയുള്ളവരെ മര്‍ദിച്ച കേസിലെ തുടരന്വേഷണത്തിനാണ് നീക്കം. മര്‍ദനത്തില്‍ വീഴ്ചയില്ലെന്ന നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് തോമസ് ഉടന്‍ പരാതി നല്‍കുന്നതോടെ നടപടി തുടങ്ങാനാണ് ആലോചന. മനോരമ ന്യൂസ് ബിഗ് ബ്രേക്കിങ്

 

Also read: നവകേരള യാത്രയിലെ മര്‍ദനക്കേസ്: പ്രതികളായ ഗണ്‍മാന്‍മാരെ സസ്പെന്‍ഡ് ചെയ്തേക്കും

 

നവകേരളയാത്രയിലെ ഏറ്റവും ക്രൂരനിമിഷങ്ങളിലൊന്നായിരുന്ന് അന്ന് കേരളം കണ്ടത്. കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരായ അനില്‍കുമാറും സന്ദീപും ചേര്‍ന്ന് തലക്കടിക്കുന്ന കാഴ്ച. രക്ഷാപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ചതോടെ നിയമം കയ്യിലെടുത്ത ഗണ്‍മാന്‍മാര്‍ക്ക് ഒന്നും സംഭവിച്ചില്ല

 

എന്നാല്‍ ഇതുവരെയുള്ള കഥമാറുകയാണ്. അന്ന് തലക്കടിയേറ്റ യൂത്ത് കോണ്‍ഗ്രസുകാരന്‍ ഇന്ന് ആലപ്പുഴ എം.എല്‍.എയാണ്. എ.ഡി.തോമസ്. അതോടെ ഗണ്‍മാന്‍മാരെ സംരക്ഷിച്ച് പൊലീസ് എഴുതിതള്ളിയിരുന്ന കേസ് വീണ്ടും കുത്തിപ്പൊക്കാനാണ് തീരുമാനം. അനില്‍കുമാറും സന്ദീപും ചെയ്തത് അവരുടെ ജോലിയാണെന്നും മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കി എന്നതിനപ്പുറം മര്‍ദിച്ചുവെന്ന് തെളിയിക്കാന്‍ സി.സി.ടി.വി ദൃശ്യങ്ങളോ സാക്ഷികളോയില്ലെന്ന വിചിത്രന്യായത്തോടെയായിരുന്നു ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് കേസ് എഴുതിതള്ളിയത്. സര്‍ക്കാര്‍ അധികാരമേറ്റാലുടന്‍ എ.ഡി.തോമസ് തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കും. അന്വേഷണം പ്രഖ്യാപിക്കുന്നതിന് പിന്നാലെ സസ്പെന്‍ഡ് ചെയ്യാനാണ് ആലോചന. 

 

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെ സസ്പെന്‍ഷനോടെ ഈ മുന്നറിയിപ്പ് നടപ്പായി തുടങ്ങും.അങ്ങിനെ വന്നാല്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായാലും പ്രിയപ്പെട്ട ഗണ്‍മാന്‍മാരെ തല്‍കാലത്തേക്കെങ്കിലും ഒഴിവാക്കേണ്ടിവരും.

ENGLISH SUMMARY:

MLA A D Thomas, who was previously attacked during the Navakerala Yatra, has stated he holds no grudges against the gunmen involved and would even share tea with them. This statement comes amid reports of potential suspension for the Chief Minister's gunmen in connection with the assault.