Image Credit : Facebook
മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര. 7 നിയമസഭാ മണ്ഡലങ്ങളും ഒരു ലോക്സഭാ മണ്ഡലവുമായി ജില്ലകളുടെ പരിധി നിജപ്പെടുത്തണം, പെൻഷൻ പ്രായം 60 ആക്കി ഉയർത്തണം എന്നിങ്ങനെ അഞ്ച് നിര്‍ദേശങ്ങളടങ്ങിയ കുറിപ്പാണ് തിരൂർ കലക്ടർ ദിലീപ് കെ കൈനിക്കര പങ്കുവച്ചിരിക്കുന്നത്. കേരള സമൂഹത്തിന് അത്യന്താപേക്ഷിതവും ഗുണകരവുമായ കുറച്ച് മാറ്റങ്ങള്‍ കൊണ്ട് വരാൻ പറ്റിയ അവസരമാണ് പുതിയ സർക്കാരിന്. ഇവയെല്ലാമാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം എന്നുപറഞ്ഞുകൊണ്ടാണ് കലക്ടര്‍ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
കലക്ടറുടെ കുറിപ്പ് ഇങ്ങനെ...
ഇനിയിപ്പോൾ 2029 വരെ ഇലക്ഷൻ ഇല്ലാത്ത 3 വർഷങ്ങൾ ആണ് കേരളത്തിൽ വരാൻ പോകുന്നത്. പല കോണുകളിൽ നിന്നും ഷോര്‍ട്ട്–ടേം എതിർപ്പുണ്ടാകാൻ സാധ്യതയുള്ള, എന്നാൽ കേരള സമൂഹത്തിന് അത്യന്താപേക്ഷിതവും ഗുണകരവുമായ കുറച്ച് റീഫോംസ് കൊണ്ട് വരാൻ പറ്റിയ അവസരമാണ് പുതിയ സർക്കാരിന്. എൻ്റെ ഒരു വിഷ്ലിസ്റ്റ് പറഞ്ഞാൽ...
1) പെൻഷൻ പ്രായം ഉയർത്തുക. We are a society with very good health indicators and high life expectancy. 56 വയസ്സിൽ പിരിച്ച് വിട്ട് പെൻഷൻ കൊടുത്ത് തുടങ്ങുന്നത് എല്ലാ രീതിയിലും അബദ്ധമാണ്. 60 ആണ് ideal, ഒരു 58 എങ്കിലും ആക്കാൻ സാധിച്ചാൽ would be a great rationalization of Govt HR.
2) മലപ്പുറം ജില്ല വിഭജിക്കുക, and maybe other big districts too. ഒരു 7 നിയമസഭാ മണ്ഡലങ്ങൾ (ഒരു ലോക്സഭാ മണ്ഡലം) ആണ് ഒരു ജില്ലയുടെ ideal size എൻ്റെ വ്യക്തിപരമായ അഭിപ്രായത്തിൽ. സാമ്പത്തിക ചെലവുള്ള സംഗതിയാണ്, but the consequent improvements in administrative ease and public convenience (especially access to public/Govt services) makes it a very worthwhile investment.
3) നൈറ്റ്ലൈഫ് പ്രോത്സാഹിപ്പിക്കുക. Would be hugely beneficial to attract tourists as well as service sector investments.
4) മലയാളം മീഡിയം എന്ന സംഗതി പരമാവധി ഒരു LP തലത്തിന് അപ്പുറം കൊണ്ട് പോവാതിരിക്കുക. UP, HS, HSS തലങ്ങൾ സാർവത്രികമായി ഇംഗ്ലീഷ് മീഡിയം ആക്കുക. We don't want to create new class differences on top of the existing ones.
5) സ്കൂളുകളിലെ മാർക്കിങ് ആൻഡ് ഗ്രേഡിംഗ് സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കുക. A+ ഉദാരവൽക്കരണം അവസാനിപ്പിച്ച് ഗ്രേഡിംഗ് കുട്ടികളുടെ അക്കാദമിക് പെർഫോമൻസ് നിലവാരം തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ ചെയ്യുക. Unconditional all-pass സംവിധാനം കുട്ടികൾക്ക് basic learning outcomes ഉറപ്പ് വരുത്തുന്ന രീതിയിൽ പുനഃപരിശോധന നടത്തുക.
നിലവിലെ wishlist ഇത്രയുമാണ്, feel free to add yours or opine on mine.
അതേസമയം കലക്ടറുടെ പോസ്റ്റ് സൈബറിടത്ത് ചൂടന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. പെന്‍ഷന്‍ പ്രായം അറുപത് ആക്കിയാല്‍ അത് പുതിയ നിയമനത്തെ എത്രത്തോളം ബാധിക്കും എന്നാണ് നിരവധി പേരുടെ ചോദ്യം. എല്‍പി സ്കൂള്‍ വരെ മാത്രം മലയാളം മീഡിയം എന്ന ആശയത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നവരും ഏറെയാണ്. മലയാള ഭാഷയോട് ഉള്ള അവഗണന ആയി പോകും അത്തരം നടപടി എന്നാണ് കമന്‍റുകള്‍. മലപ്പുറം ജില്ല വിഭജിക്കണം എന്ന ആശയത്തോടാണ് ഏറ്റവുമധികം ആളുകള്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്. ഇത്തരം ഉട്ടോപ്യന്‍ ആശയങ്ങള്‍ ഒരിക്കലും പ്രാബല്യത്തില്‍ കൊണ്ടുവരരുതെന്നും അഭിപ്രായങ്ങളുണ്ട്.