വയനാട് കൽപറ്റയിൽ സർക്കാർ ടൗൺഷിപ്പ് നിർമ്മാണത്തിനായി കൂട്ടിയിട്ട മണ്ണ് മഴയിൽ വീടുകളിലേക്ക് ഒലിച്ചിറങ്ങി. ഡ്രൈനേജ് നിർമ്മാണം പൂർത്തിയാക്കാത്തതിനെ തുടർന്ന് വെള്ളം സമീപത്തെ വീടുകളിലേക്കാണ് കുത്തിയൊലിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതമൂലം തങ്ങൾ വലിയ അപകട ഭീഷണിയിലാണെന്ന് നാട്ടുകാർ

കൽപ്പറ്റയിൽ പെയ്ത വേനൽ മഴയിൽ ദുരിതത്തിലായിരിക്കുകയാണ് സർക്കാർ ടൗൺഷിപ്പിന് സമീപം താമസിക്കുന്ന കുടുംബങ്ങൾ.ടൗൺഷിപ്പ് നിർമ്മാണത്തിനായി കൂട്ടിയിട്ട കൂറ്റൻ മൺകൂനകൾ മഴയിൽ ഒലിച്ചിറങ്ങി സമീപത്തെ വീടുകളുടെ മുറ്റത്ത് അടിഞ്ഞുകൂടി. അശാസ്ത്രീയമായ നിർമാണമാണ് വെള്ളം വീടുകളിലേക്ക് കയറാൻ കാരണമാകുന്നതെന്ന് പ്രദേശവാസികൾ

നിലവിൽ ടൗൺഷിപ്പിലെ പല വീടുകളും ഗുണഭോക്താക്കൾക്ക് കൈമാറി വരികയാണ്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. ടൗൺഷിപ്പിന്റെ സമീപത്തെ വീടുകളോട് ചേർന്ന് കൂട്ടിയിട്ടിരിക്കുന്ന മണ്ണും കല്ലും ഏത് നിമിഷവും താഴേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്.സംഭവത്തിൽ അടിയന്തര നടപടി സ്വീകരികാൻ കർശന നിർദേശം നൽകിയിരിക്കുകയാണ് ജില്ലാ കലക്ടർ

ENGLISH SUMMARY:

Wayanad Kalpetta township construction has led to mudslides during rains, causing damage to nearby homes. Inadequate drainage and unscientific construction practices are exacerbating the problem, putting residents at risk and highlighting significant infrastructure failures.