സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം. പത്ത് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.

അതേസമയം, നാളെ (07/05/2026) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. മെയ് 8 ന് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും മെയ് 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് പത്തിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

ENGLISH SUMMARY:

The India Meteorological Department (IMD) has issued a heavy rain warning for Kerala, placing ten districts under a yellow alert today, May 6, 2026. The alert covers districts from Thiruvananthapuram to Wayanad, predicting isolated heavy showers across the state. Looking ahead, specific alerts have been marked for central and southern districts through May 10, as a trough in the atmosphere triggers widespread summer rain. Residents are advised to stay cautious of thunderstorms and gusty winds reaching speeds of 40–50 kmph, which may lead to tree falls and power disruptions. Rainfall levels are expected to range between 64.5 mm and 115.5 mm within 24-hour periods. Authorities have urged people in hilly and low-lying areas to remain vigilant against potential waterlogging and landslides.