തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം സംസ്ഥാനത്തിന്റെ ചിലഭാഗങ്ങളില്‍ ഒറ്റപ്പെട്ട സംഘര്‍ഷം. കാസര്‍കോട് പടന്നയില്‍ സന്ദീപ് വാരിയറുടെ റോഡ് ഷോയ്ക്കിടെ സംഘര്‍ഷം. കോണ്‍ഗ്രസ്–സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.  ഗതാഗത കുരുക്കിനെ ചൊല്ലിയാണ്  ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ചേരിതിരിഞ്ഞ് കല്ലേറുണ്ടായി. സിപിഎം ഓഫീസിനു നേരെ ആക്രമണമുണ്ടായി. നിരവധി പേർക്ക് പരുക്കേറ്റു

അതേസമയം, ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി നേതാക്കളെയും പ്രവർത്തകരെയും പോലീസ് കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് പാലക്കാട് സിപിഎം പ്രതിഷേധം സംഘടിപ്പിച്ചു. എ കെ ബാലൻ, എൻ എൻ കൃഷ്ണദാസ് , ഇ .എൻ സുരേഷ് ബാബു എന്ന നേതാക്കളുടെ നേതൃത്വത്തിൽ ആയിരുന്നു പാലക്കാട് പ്രതിഷേധം. സ്റ്റേഡിയം ബസ്റ്റാൻഡ് പരിസരത്തേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിൽ സിപിഎം പ്രവർത്തകർ കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകളും കൊടിമരങ്ങളും തകർത്തു

ഇന്നലെ യു.ഡി.എഫ് വിജയാഹ്ളാദത്തിന് ഇടയിലാണ് അക്രമസംഭവങ്ങളുണ്ടാത്.  സംഘർഷത്തിൽ രണ്ട് പൊലീസുകാർക്കും യുഡിഎഫ് പ്രവർത്തകർക്കും പരുക്കേറ്റിരുന്നു.

ENGLISH SUMMARY:

Sandeep Warrier's roadshow witnessed a clash in Kasaragod's Padanna, leading to stone-pelting and injuries as Congress and CPM workers engaged in conflict. The incident, stemming from a traffic jam, also saw an attack on a CPM office, while a separate protest by CPM in Palakkad targeted Congress flex boards and flagpoles.