വാണിജ്യ സിലിണ്ടറുകളുടെ വിലവർധന കാരണം ഹോട്ടൽ ഭക്ഷണവും പ്രതിസന്ധിയിലാവും. സാമ്പത്തിക പ്രതിസന്ധി കാരണം ഹോട്ടൽ പൂട്ടിയിടേണ്ട സ്ഥിതിയെന്ന് വ്യാപാരികൾ. ഭക്ഷണത്തിന് വിലകൂട്ടാതെ പിടിച്ച് നിൽക്കാനാവില്ല. വില ഉയർത്തിയാൽ ഉപഭോക്‌താക്കൾ അകലുമോയെന്ന ആശങ്കയും ഹോട്ടൽ ഉടമകൾക്കുണ്ട്. 

വിഭവങ്ങളൊരുക്കാൻ അടുപ്പിൽ തീപുകയണം. വീട്ടിലായാലും ഹോട്ടലിലാണെങ്കിലും. റോക്കറ്റ് വേഗത്തിൽ വാണിജ്യ ഗ്യാസ് സിലിണ്ടറുകൾക്ക് വില ഉയരുമ്പോൾ തീ കെടുത്തി, ഹോട്ടൽ പൂട്ടി മറ്റ് വഴികൾ തേടേണ്ടി വരുമെന്ന് വ്യാപാരികൾ. ചായ കുറച്ച് കട്ടനിലേക്ക് മാറിയാലും വിലകൂടുമെന്ന കാര്യത്തിൽ ഉപഭോക്‌താക്കൾക്കും ചിന്ത തുടങ്ങിയിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധഭീതിയിൽ വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകളുടെ വരവ് കുറഞ്ഞതായിരുന്നു ആദ്യ പ്രതിസന്ധി. വില ഉയർന്നപ്പോൾ ഒട്ടും പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. ജീവനക്കാരെ കുറയ്ക്കുന്നതും ഭക്ഷണ സാധനങ്ങളുടെ വില കൂട്ടുന്നതും ഗുണം ചെയ്യില്ലെന്നാണ് ഹോട്ടലുടമകളുടെ വിലയിരുത്തൽ. ഗ്യാസ് വില വർധനയില്‍ പ്രതിഷേധിച്ച് പാലക്കാട് ഹോട്ടല്‍ ജീവനക്കാര്‍ നഗരത്തി  ഗ്യാസ് കുറ്റി സ്ട്രെക്ച്ചറില്‍ വച്ച് വലിച്ചുകൊണ്ട് പ്രതിഷേധിച്ചു.

ENGLISH SUMMARY:

Commercial gas cylinder price hikes are severely impacting the hotel industry in Kerala, leading to concerns about rising food costs and potential business closures. Hotel owners face the dilemma of increasing prices, risking customer loss, or struggling to maintain operations amidst escalating expenses