കോഴിക്കോട് മുക്കം നഗരസഭാ ജീവനക്കാരിയെ അപേക്ഷ നല്‍കാനെത്തിയ സ്ത്രീ കടിച്ചു പരുക്കേല്‍പ്പിച്ചു. റവന്യൂ ഇന്‍സ്പെക്ടര്‍ ധന്യയെയാണ് കടിച്ചത്. വിധവാ പെന്‍ഷന്‍ പുതുക്കാനായി നഗരസഭയില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മുക്കം സ്വദേശിയായ സ്ത്രീ എത്തിയത്. ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനിടെ ഇവര്‍ അക്രമാസ്കതയാവുകയായിരുന്നു. ഓഫിസിലെ ഫയലുകൾ ഇവർ വാരിവലിച്ചെറിഞ്ഞു.
മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണ് കടിച്ചതെന്ന് പൊലീസ് പറഞ്ഞു. പുനർ വിവാഹിതയല്ലെന്ന രേഖ സമർപ്പിക്കാൻ ഇവരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ സ്ത്രീ ആക്രമിച്ചെന്നാണ് ജീവനക്കാരുടെ പരാതി. റവന്യു ഇൻസ്പെക്ടർ ധന്യ ജയറാമിനാണ് കടിയേറ്റത്.
പിന്നീട് സ്ത്രീയുടെ സഹോദരനെത്തി ഭീഷണിപ്പെടുത്തിയാതായും ജീവനക്കാര്‍ ആരോപിച്ചു. പിടിച്ചുമാറ്റാൻ ശ്രമിച്ച രണ്ട് വനിതാ ജീവനക്കാർക്കും പരുക്കേറ്റു. ഒടുവിൽ പൊലീസിൽ എത്തിയാണ് സ്ത്രീയെ കൊണ്ടുപോയത്. ധന്യയ്ക്ക് പുറമെ രേഖ, ആരിഫ എന്നീ ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്.