കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥി ചര്‍ച്ചകളെക്കുറിച്ച് പ്രതികരണവുമായി ആർഎസ്പി നേതാവ് ഷിബു ബേബി ജോണ്‍. കൊള്ളാവുന്ന കുറച്ചുപേര്‍ ഇവിടെയുണ്ട്, അപ്പുറത്തില്ല. മുഖ്യമന്ത്രിയെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ അങ്ങനെയൊരു ചര്‍ച്ചയ്ക്ക് ആരും നേതൃത്വം നല്‍കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വിഷയത്തിൽ അഭിപ്രായം ചോദിച്ചാല്‍ അതു പറയുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.
അതിനിടെ മുഖ്യമന്ത്രി പദവിയിലേക്ക് വിഡി സതീശന് പരോക്ഷ പിന്തുണ നൽകി മുസ്‍ലിം ലീഗ് മുന്നോട്ടു പോകുമ്പോൾ വെട്ടിലായി കോൺഗ്രസ് നേതൃത്വം. ഫലപ്രഖ്യാപനം വരും മുൻപേ വിവിധ ലീഗ് നേതാക്കൾ നടത്തുന്ന പരസ്യപ്രതികരണങ്ങൾ നിർത്തണമെന്ന് അഭിപ്രായമുള്ള കോൺഗ്രസ് നേതാക്കളും ഏറെയാണ്. പരസ്യ പ്രതികരണം നടത്തുന്നതിനു പകരം ലീഗിന്റെ അഭിപ്രായം ഹൈക്കമാൻഡിനെ നേരിൽ അറിയിക്കുന്നതാണെന്നും അഭിപ്രായമുണ്ട്.