രണ്ടാം പിണറായി സര്‍ക്കാരിന് വലിയ പ്രതിസന്ധി സൃഷ്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സര്‍ക്കാരിന്‍റെ കാലാവധി കഴിഞ്ഞാലും അന്വേഷണം തീരില്ല. മോഷ്ടിക്കപ്പെട്ട സ്വര്‍ണത്തിന്‍റെ അളവ് ഉള്‍പ്പടെയുള്ള നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താനുള്ള ഫൊറന്‍സിക് പരിശോധനാഫലം ഏപ്രില്‍ അവസാനം ലഭിക്കുമെന്നും അത് കിട്ടിയാലുടന്‍ കുറ്റപത്രമെന്നുമായിരുന്നു എസ്.ഐടി പറഞ്ഞിരുന്നത്. പക്ഷെ ജംഷഡ്പൂര്‍ ലാബില്‍ നിന്നുള്ള ഫലം ഇതുവരെ വന്നില്ല. എന്ന് ലഭിക്കുമെന്ന് ഇപ്പോള്‍ കൃത്യമായി പറയാനാവില്ലെന്ന് ലാബ് അധികൃതര്‍ എസ്.ഐടിയെ അറിയിക്കുകയും ചെയ്തു.

പരിശോധനാഫലം ലഭിച്ച ശേഷം, അതിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യപ്രതികളെയെല്ലാം വീണ്ടും ചോദ്യം ചെയ്യണം. ആ മൊഴിയുടെ കൂടെ അടിസ്ഥാനത്തില്‍ സര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷന്‍ അനുമതി തേടണം. അത് ലഭിച്ചാല്‍ മാത്രമേ ഹൈക്കോടതി അനുമതിയോടെ കുറ്റപത്രം നല്‍കാനാവു. അതിനാല്‍ തിരഞ്ഞെടുപ്പ് ഫലവും വന്ന് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമെ സ്വര്‍ണക്കൊള്ളയുടെ കുറ്റപത്രം തയാറാകൂവെന്ന് ഉറപ്പായി. ഇതോടെ ഇതുവരെ പ്രതികളാക്കത്തവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ പുതിയ സര്‍ക്കാരിന് ആവശ്യപ്പെടാനും അവസരം ലഭിക്കും. അതിനാല്‍ അടുത്ത ഭരണം ആര്‍ക്കെന്നത് സ്വര്‍ണക്കൊള്ളയുടെ അന്തിമ കുറ്റപത്രത്തിന്‍റെ സ്വഭാവത്തിലും നിര്‍ണായകമായേക്കും.

Sabarimala Gold Theft Case: Charge Sheet Delayed as Forensic Results Pending:

The investigation into the Sabarimala gold theft case, which put the second Pinarayi government on the defensive, remains unfinished as the term ends. The SIT's wait for forensic reports from the Jamshedpur lab continues, delaying the final charge sheet. With the new government set to take over after May 4, the direction of the probe and potential prosecution sanctions will depend on the upcoming political leadership.